തിരുവനന്തപുരം : ഓണം ബമ്പര്‍ നറുക്കെടുപ്പ് തീയതി മാറ്റി.(നാളെ) ശനിയാഴ്ച നടക്കേണ്ട നറുക്കെടുപ്പ് ആണ് മാറ്റി വച്ചത്. പകരം ഒക്ടോബര്‍ 4 നു നറുക്കെടുപ്പ് നടത്തും.
കനത്ത മഴ മൂലം ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍ക്കാന്‍ കഴിയാത്തതാണ് തീയതി മാറ്റാന്‍ കാരണം. ചരക്കു സേവന നികുതിയിലെ മാറ്റവും കാരണമായെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
ലോട്ടറി വകുപ്പിന്റെ പ്രസ്താവന ഇങ്ങനെ
27-09-25 ശനിയാഴ്‌ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 4 ലേക്ക് മാറ്റി. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നറുക്കെടുപ്പ് തീയതി മാറ്റിവയ്‌ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.
















