കോഴിക്കോട്: ഇസ്രായേലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാടെമ്പാടും ഗാസ കോർണറുകൾ ഉണ്ടാക്കണമെന്ന് ഇടതുപക്ഷ ബുദ്ധിജീവി കെ.ഇ.എൻ . പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ഇ.എൻ .
പ്രതിഷേധങ്ങളും പ്രതിരോധങ്ങളും സെമിനാറുകളിൽ ഒതുങ്ങാൻ പാടില്ല. ഗാസയുടെ പേരിൽ വായനശാലകളും സാംസ്കാരിക കേന്ദ്രങ്ങളും തൊട്ട് പലചരക്ക് കടകൾ വരെ ഉണ്ടാകണം. ഇത് ഇസ്രായേൽ അറിയുകയും വേണം .
അവർ അറിയണമെങ്കിൽ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാമുള്ള പ്രതിരോധങ്ങൾ ഹീബ്രുവിലേക്ക് പരിഭാഷപ്പെടുത്തണം. ഇസ്രായേൽ എംബസികളിലേക്ക് ഒരു മാർച്ച് പോലും സാധ്യമാകാത്തത് എന്തുകൊണ്ടാണ്? സംഘടിത തൊഴിലാളി, കർഷക പ്രസ്ഥാനങ്ങൾ അത്തരത്തിൽ ഒരു പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും കെ.ഇ.എൻ പറയുന്നു.
















