പത്തനംതിട്ട : പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലെ ജനപങ്കാളിത്തം മുന്‍കൂട്ടി കാണുന്നതില്‍ പൊലീസിന് വലിയ വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍.പന്തളം സിഐ, അടൂര്‍ സബ് ഡിവിഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പത്തനംതിട്ട എസ്പി മെമ്മോ നല്‍കി.
സംഭവത്തില്‍ ആഭ്യന്തരവകുപ്പും റിപ്പോര്‍ട്ട് തേടി.ഡിവൈഎസ്പി ഉള്‍പ്പെടെ ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പിനോട് മറുപടി പറയേണ്ടിവരും.
പന്തളത്തെ സംഗമത്തില്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ആളുകള്‍ എത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തവരല്ല അന്നേ ദിവസം അപ്രതീക്ഷിതമായി വന്നുചേര്‍ന്ന ആളുകളാണ് കൂടുതല്‍ എന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ശബരിമല സംരക്ഷണ സംഗമം നടന്ന ദിവസം എംസി റോഡില്‍ ഏകദേശം രണ്ട് മണിക്കൂറോളം വലിയ ഗതാഗതക്കുരുക്കായിരുന്നു.
















