ബെംഗളൂരു :സോഫ്റ്റ് വെയര്‍ കമ്പനി ഉടമകള്‍ക്ക് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ രീതികളോട് വിയോജിപ്പ്. ഏറ്റവുമൊടുവില്‍ വിപ്രോയുടെ ഉടമ അസിം പ്രേംജി സിദ്ധരാമയ്യയുടെ ഒരു അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ബെംഗളൂരുവിലെ സര്‍ജാപുരയിലുള്ള വിപ്രോ കാമ്പസിലൂടെ പൊതുഗതാഗതം അനുവദിക്കണമെന്ന സിദ്ധരാമയ്യയുടെ ആവശ്യമാണ് അസിം പ്രേംജി തള്ളിയത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുള്ള സിദ്ധരാമയ്യയുടെ അഴിമതികളില്‍ ബെംഗളൂരുവിലെ കോര്‍പറേറ്റ് കമ്പനി ഉടമകള്‍ക്ക് അതൃപ്തിയുണ്ട്. നേരത്തെ മൈസൂരിലെ പല നല്ല ഹൗസിംഗ് പ്ലോട്ടുകളും ഭാര്യയുടെ പേരില്‍ തട്ടിയെടുത്ത കേസ് സിദ്ധരാമയ്യയ്‌ക്ക് ഏറെ കളങ്കമുണ്ടാക്കിയിരുന്നു.
ട്രാഫിക് ജാം കുറയ്‌ക്കാനാണ് ഇത്തരമൊരു ആവശ്യം സിദ്ധരാമയ്യ മുന്നോട്ട് വെച്ചത്. വിപ്രോ കാമ്പസ് ഒരു കമ്പനിയുടെ സ്വകാര്യ ഭൂമിയാണെന്നും അതിലൂടെ പൊതുഗതാഗതം അനുവദിക്കാന്‍ കഴിയില്ലെന്നും ആണ് പ്രേംജി നല്‍കുന്ന വിശദീകരണം. നഗരത്തിലെ ട്രാഫിക് കുരുക്കുകള്‍ അഴിക്കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ സഹായിക്കണമെന്ന ആവശ്യമാണ് സിദ്ധരാമയ്യ മുന്നോട്ട് വെയ്‌ക്കുന്നത്. കമ്പനികളുടെ അധികാരപരിധിയിലേക്ക് സര്‍ക്കാര്‍ അതിക്രമിച്ചു കയറുന്നതിലെ അസ്വസ്ഥതയാണ് അസിം പ്രേംജി ചൂണ്ടിക്കാട്ടുന്നത്. ഇത് ഒരിയ്‌ക്കല്‍ അനുവദിച്ചാല്‍ ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെയ്‌ക്കുമെന്ന് പ്രംജി ഭയക്കുന്നു.
കഴിഞ്ഞ ആഴ്ച ബെംഗളൂരു റോഡ് മോടിപിടിപ്പിച്ചതിന്റെ നിലവാരക്കുറവിനെ മറ്റൊരു കോര്‍പറേറ്റ് കമ്പനിയായ കിരണ്‍ മജുംദാര്‍ ഷാ വിമര്‍ശിച്ചിരുന്നു. നഗരം മോടിപിടിപ്പിക്കുന്നു എന്ന പേരില്‍ നടത്തിയ ജോലികള്‍ തീരെ നിലവാരമില്ലാതെയാണ് ചെയ്തിരുന്നത്. ഇത് വഴി വന്‍സാമ്പത്തിക അഴിമതി നടന്നതായി ആരോപിക്കപ്പെടുന്നു. നേരത്തെ സിദ്ധരാമയ്യ കിരണ്‍ മജുംദാര്‍ ഷായുടെ കമ്പനിയായ ബയോകോണിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. കോവിഡ് വാക്സിന്‍ ശരിയല്ലാത്തതിനാലാണ് ഹൃദ്രോഗം വര്ധിക്കുന്നതെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചിരുന്നു.
















