തിരുവനന്തപുരം:പൊലീസ് തലപ്പത്ത് അഴിച്ചുപണി.ഫയര്‍ഫോഴ്‌സില്‍ നിന്ന് യോഗേഷ് ഗുപ്തയ്‌ക്ക് റോഡ് സേഫ്റ്റി കമ്മീഷണറായി നിയമനം നല്‍കി.
നിധിന്‍ അഗര്‍വാളാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി. വനിതാ എസ്‌ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഉള്‍പ്പെട്ട എസ്പി വി.ജി.വിനോദ് കുമാറിനെയും മാറ്റി.ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ എഐജി സ്ഥാനത്ത് നിന്നും ഇന്‍ഫോര്‍മേഷന്‍ കമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്കാണ് മാറ്റം.
ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ എസ്പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചു.തൃശൂര്‍ കമ്മീഷണറായി നകുല്‍ ദേശ്മുഖിനെ നിയമിച്ചു. ആര്‍.ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ കെ.എസ്. ഗോപകുമാറിനെ ക്രമസമാധാന ചുമതലയുള്ള എഐജിയായി നിയമിച്ചു. കെ.എല്‍.ജോണ്‍കുട്ടിയാണ് ക്രൈംബ്രഞ്ച് എസ്പി. നിലവില്‍ വിജിലന്‍സ് എസ്പിയാണ്.
















