കോട്ടയം: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ നാമജപ ഘോഷയാത്ര നടത്തിയതിനെതിരെ പോലീസ് എടുത്ത കേസ് കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കി. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത 25 പേര്‍ ഇതോടെ കുറ്റവിമുക്തരായി.
ഗതാഗത തടസ്സം സൃഷ്ടിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് 2019 ല്‍ പൊന്‍കുന്നം പോലീസ് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. 31 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ തെളിവില്ലെന്ന് കണ്ട കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയായിരുന്നു.
















