തിരുവനന്തപുരം: കുവൈറ്റില്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തെന്ന കേസില്‍ 12 മലയാളികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.കുവൈറ്റിലെ അല്‍ അഹ്ലി ബാങ്ക് അധികൃതര്‍ ഡിജിപി റവാഡ ചന്ദ്രശേഖറിന് നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
മലയാളികള്‍ ഉള്‍പ്പെടെ 806 പേര്‍ 210 കോടിയോളം രൂപ വായ്‌പ എടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്റെ ആരോപണം. ബാങ്ക് സിഒഒ മുഹമ്മദ് അല്‍ ഖട്ടന്‍ നല്‍കിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമായി 12 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
2020 – 23 കാലഘട്ടത്തില്‍ കുവൈറ്റില്‍ ജോലിക്കെത്തിയ ഇവര്‍ 10 കോടി 33 ലക്ഷം രൂപ വായപയെടുത്ത് മുങ്ങിയെന്നാണ് പരാതി. എന്നാല്‍ കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കുവൈറ്റില്‍ നിന്ന് മടങ്ങാന്‍ കാരണമെന്ന് വായ്‌പ എടുത്തവര്‍ പറഞ്ഞു.
















