കോട്ടയം: ധനകാര്യസ്ഥാപനത്തില്‍ നിന്ന് വിദ്യാഭ്യാസവായ്‌പ വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. കോട്ടയം പുതുപ്പള്ളി ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന തലവടി സ്വദേശി പ്രകാശനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റു ചെയ്തത്. കുറിച്ചി സ്വദേശിനിയില്‍ നിന്നാണ് ഇയാള്‍ 1,60,000 രൂപ തട്ടിയെടുത്തത്. ആര്‍വികെ ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ താന്‍ ബോര്‍ഡ് മെമ്പറാണെന്നും അവിടെ നിന്ന് മകന്റെ വിദ്യാഭ്യാസത്തിന് വായ്‌പ ഏര്‍പ്പാടാക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















