കോഴിക്കോട്:കേരളത്തില്‍ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുന്നവര്‍ ശബരിമല ഭക്തരായി നടിക്കുന്നെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. അങ്ങനെയൊരു ഭാവം യഥാര്‍ത്ഥത്തില്‍ അവരുടെ മനസില്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടത് ജനങ്ങളോട് തുറന്നു പറയുന്നില്ല.
രാഷ്ടട്രീയ നേട്ടത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്.
ഭാരത് മാതയും ഗുരുപൂജയുമൊന്നും രാഷ്‌ട്രീയമല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സംസ്‌കാരമാണ് അതെന്നും കോഴിക്കോട് നവരാത്രി സാംസ്‌കാരികോല്‍സവം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.
















