തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടിൽ നിന്നാണ് കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഷൈൻ നൽകിയ കേസിനെ കുറിച്ച് ഷാജഹാന്‍ അധിക്ഷേ പരാമർശം നടത്തിയിരുന്നു. എഫ്ഐആറിനെ കുറിച്ച് സ്‌ത്രീയുടെ പേര് പറഞ്ഞായിരുന്നു ഷാജഹാന്‍ വീഡിയോ ചെയ്തത്. ഇതിന് വീണ്ടും ഷൈൻ പരാതി നൽകിയിരുന്നു. റൂറൽ സൈബർ പൊലീസെടുത്ത ഈ കേസിലാണ് അറസ്റ്റ് .
















