Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ലഡാക്കില്‍ ഇറങ്ങിയത് ജെന്‍സിയെങ്കില്‍, ഇറക്കിയത് വിന്‍സി

ആഹ്വാനം നല്‍കിയത് സോനം വാങ്ങ്ചുക്ക് ആണെങ്കിലും ആക്രമണത്തിന് നേതൃത്വം നല്‍കി അതിന് പ്രോത്സാഹിപ്പിച്ചത് അപ്പര്‍ ലേ യിലേ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സ്റ്റാന്‍സിങ് സെപ്പാങ് ആണ് എന്നതാണ്

പ്രവീണ്‍ പി. by പ്രവീണ്‍ പി.
Sep 25, 2025, 08:38 pm IST
in Special Article

ചലച്ചിത്രം എന്ന നിലയില്‍ അതിഗംഭീരമായ ഒരു സിനിമയാണെങ്കിലും ത്രീ ഇഡിയറ്റ്‌സ് ചെയ്ത വലിയൊരു തെറ്റ് സോനം വാങ്ചുക്കിനെ പോലെ ഒരുത്തന് ഹീറോ പരിവേഷം നല്‍കിയതായിരുന്നു…

ആ പരിവേഷം ഉപയോഗിച്ച് ഇന്ത്യയിലെ ചിന്താശേഷിയില്ലാത്ത ഒരു യുവതയെ തെരുവിലിറക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു…ലഡാക്കില്‍ നടന്നത് തീര്‍ച്ചയായും സോനം വാങ്ചുക്കിനെ ഉപയോഗിച്ച് ചിലര്‍ നടത്താന്‍ ശ്രമിച്ച നേപ്പാള്‍ മാതൃകയായിരിക്കും…യാതൊരുവിധ മെറിറ്റും ഇല്ലാത്ത ഒരു പ്രക്ഷോഭം..

വാസ്തവത്തില്‍ എന്തായിരുന്നു ലഡാക്കിലെ പ്രശ്‌നം??

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനേതുടര്‍ന്ന് മൂന്നായി വിഭജിക്കപ്പെട്ട ജമ്മു കശ്മീരില്‍ ലഡാക്ക് കേന്ദ്രഭരണപ്രദേശമായി തുടരട്ടെ എന്നതായിരുന്നു താല്‍പ്പര്യം. അന്ന് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളെ പ്രശംസിച്ച് ലഡാക്ക് എംപി ജമ്യാങ് ടേംസ്റിങ് നടത്തിയ പ്രസംഗം അത്രമാത്രം വൈറലായി മാറിയിരുന്നു…

നേരിട്ടുള്ള ഭരണം,പ്രാധാന്യം, ബൗദ്ധര്‍ക്കുള്ള പ്രത്യേക പരിഗണന എന്നിവയ്‌ക്ക് പുറമേ രണ്ടാമതൊരു ലോക്‌സഭാ മണ്ഡലമായി കാര്‍ഗില്‍,ഒരു രാജ്യസഭാ സീറ്റ് എന്നിവയും പില്‍ക്കാലത്ത് ലഡാക്കില്‍ നിന്ന് ആവശ്യപ്പെട്ട് തുടങ്ങി…ലേ അപെക്‌സ് കൗണ്‍സില്‍,കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നിവര്‍ ചേര്‍ന്ന് വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരുമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമവായങ്ങളിലൂടെ മുന്നോട്ട് പോകുന്നുണ്ട്..ജമ്മുകശ്മീരില്‍ നിന്ന് വിഭിന്നമായ സംസ്ഥാന പദവിയും ആവിശ്യപ്പെട്ടിരുന്നു…

ഇവിടെയാണ് രണ്ടാഴ്ചയായി നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിന്റെ വരവ്.. നേപ്പാള്‍ അട്ടിമറിക്ക് ശേഷമാണ് ആ വരവ്. ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് പറഞ്ഞ് തുടങ്ങിയ നിരാഹാര സമരം ട്രാക്ക് മാറ്റി ആക്രമത്തിനും പ്രക്ഷോഭത്തിനും വേണ്ടി ജെന്‍സികളെ തെരുവിലിറക്കിയത് അയാളാണ്.സൈന്യത്തെ, സര്‍ക്കാര്‍ സ്ഥാപനങ്ങളെ,ബിജെപി ഓഫീസിനെയൊക്കെയാണ് പ്രതിഷേധക്കാരെന്ന പേരില്‍ വന്ന ഓമനകള്‍ ലക്ഷ്യം വെച്ചത് എന്ന് ശ്രദ്ധിക്കണം.ഇതിലെ ശ്രദ്ധേയമായ മറ്റൊരു വശം കൂടി സൂചിപ്പിക്കട്ടെ…..

ആഹ്വാനം നല്‍കിയത് സോനം വാങ്ങ്ചുക്ക് ആണെങ്കിലും ആക്രമണത്തിന് നേതൃത്വം നല്‍കി അതിന് പ്രോത്സാഹിപ്പിച്ചത് അപ്പര്‍ ലേ യിലേ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സ്റ്റാന്‍സിങ് സെപ്പാങ് ആണ് എന്നതാണ്.കൈയില്‍ ആയുധവുമായി ബിജെപി ഓഫീസ് ആക്രമിക്കുന്ന ഇയാളുടെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തായി കഴിഞ്ഞു.പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണം ബിജെപിയാണ് എന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയും ചേര്‍ത്ത് വായിക്കുമ്പോഴേ കാര്യങ്ങളുടെ കിടപ്പ് നമുക്ക് മനസിലാകൂ.

നിലവില്‍ സോനം വാങ്ചുക്ക് പറയുന്നത് ലഡാക്ക് വിഷയം കൊണ്ടല്ല,തൊഴിലായ്‌മ കാരണമാണ് ജെന്‍സികള്‍ ആക്രമണത്തിന് ഇറങ്ങിയതെന്നാണ്.ഇതെ രീതിയാണ് നേപ്പാളിലും ബംഗ്ലാദേശിലുമൊക്കെ പ്രയോഗിച്ചത്.സമരം തുടങ്ങുന്നത് ഒരു കാരണം പറഞ്ഞ്,പുരോഗമിക്കുന്നത് ഭരണ അട്ടിമറി ലക്ഷ്യം വെച്ച്.അതിലെ കോണ്‍ഗ്രസിന്റെ പിന്തുണയാണ് നമ്മള്‍ സംസാരിച്ച് കൊണ്ടേയിരിക്കേണ്ടത്…

അങ്ങനെ ആരെങ്കിലും അലമ്പുമായി ഇറങ്ങിയാല്‍ പ്രായം നോക്കാതെ അരിപ്പയാക്കി വിടും എന്ന് ബിജെപി ഇന്നലെ തന്നെ തെളിയിച്ചത് വളരെ നന്നായി.വ്യാജ ഗാന്ധിമാര്‍ അഹിംസ അട്ടത്ത് വെയ്‌ക്കുന്നെങ്കില്‍ സമാധാനം ബുള്ളറ്റിന്റെ രൂപത്തില്‍ നേടിയെടുക്കുമെന്ന് തെളിയിച്ച് കൊടുക്കണം. രാജ്യത്തിനേക്കാള്‍ വലുതല്ല മറ്റൊന്നും.

സേന ഇറങ്ങി എന്ന് ഉറപ്പായപ്പോള്‍ ആക്രമണത്തിന്റെ കാരണക്കാരന്‍ സോനം വാങ്ചുക്ക് പ്രതിഷേധക്കാരെ ഒന്ന് നിയന്ത്രിക്കാന്‍ പോലും ശ്രമിക്കാതെ സ്ഥലം വിട്ട് അയാളുടെ ഗ്രാമത്തിലേക്ക് മുങ്ങി.ഒരു പക്ഷെ നേപ്പാളില്‍,ബംഗ്ലാദേശില്‍ ഒക്കെ നടന്നത് പോലെ ഇന്ത്യയില്‍ നടന്നാല്‍ എന്തായിരിക്കും സര്‍ക്കാരിന്റെ പ്രതികരണം എന്ന് അറിയാന്‍ വേണ്ടി നടത്തിയ ടെസ്റ്റ് ഡോസ് ആയിരിക്കും ഇത്…

ജെന്‍സിയെ വെച്ച് ഒരു ഭരണ അട്ടിമറി ലക്ഷ്യം വെച്ചിട്ടുണ്ട് എങ്കില്‍ അത് വാങ്ചുക്കിനെ പോലൊരു ചെറിയ മീന്‍ ആയിരിക്കില്ല എന്നത് ഊഹിക്കാമല്ലോ.പിന്നിലൊരു റൗള്‍ വിന്‍സിയുടെ തല ഉണ്ടായിരിക്കും…

ഇറങ്ങിയത് ജെന്‍സിയെങ്കില്‍ ഇറക്കിയത് ആ വിന്‍സി തന്നെ…

 

Tags: bjpcongressLadakGencSonam Vang chuk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.