ആലുവ : അഞ്ചരക്കിലയോളം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ജാസിം (21) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്.
ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം ട്രെയിനിൽ ആലുവയിലെത്തി അവിടെ നിന്നും ഓട്ടോയിൽ പോകുമ്പോൾ നെടുമ്പാശേരിയിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
നർക്കോട്ടിക് സെൽ ഡിവൈഎസ് പി ജെ. ഉമേഷ് കുമാർ, ആലുവ ഡി വൈഎസ്പി ടി. ആർ രാജേഷ്, നെടുമ്പാശേരി ഇൻസ്പെക്ടർ എം.എച്ച്. അനുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
















