വയനാട് : ജില്ലയിലെ ഡിവൈഎഫ്‌ഐ നേതാവിനെതിരെ യുവതി ലൈംഗിക പീഡന പരാതി നല്‍കി . ഡിവൈഎഫ്‌ഐ നേതാവ് പി. ജംഷീദിനെതിരെയാണ് പരാതി. ഭര്‍ത്താവിന്റെ സുഹൃത്ത് പിണങ്ങോട് സ്വദേശി ജംഷീദ് വീട്ടിലെത്തി കടന്നുപിടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഭര്‍ത്താവ്, ഡിവൈഎഫ് ഐ നേതാവിനോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. കല്‍പ്പറ്റ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്തു.ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്ന വകുപ്പിലാണ് പൊലീസ് കേസെടുത്തന്നത്.
ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിനും പരാതി നല്‍കിയിട്ടുണ്ട്. സിപിഎം കോട്ടത്തറ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് ജംഷീദ്.
















