ലഡാക്ക് : ജമ്മുകശ്മീരിലെ ലഡാക്കില്‍ ജനങ്ങളെ ഇളക്കിവിട്ടതിന് പിന്നിടില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യ. ലഡാക്കിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ ഫുണ്ട്സോഗ് സ്റ്റാന്‍സിന്‍ സെപാഗ് ആണ് കുറെപ്പേരെ ഇളക്കിവിട്ടത്. രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത് ഇതുപോലുള്ള കലാപമാണെന്നും അമിത് മാളവ്യ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പിനൊപ്പം അമിത് മാളവ്യ പങ്കുവെച്ച വീഡിയോകളും കാണാം. ഇതില്‍ കോണ്‍ഗ്രസ് കൗണ്‍സിലര‍് ഇരുമ്പു പൈപ്പ് കൈയില്‍ പിടിച്ച് പോകുന്നത് കാണാം. ബിജെപി ഓഫീസും കൗണ്‍സില്‍ ഓഫീസും കത്തിക്കുന്ന വീഡിയോയും കാണാം.
This man rioting in Ladakh is Phuntsog Stanzin Tsepag, Congress Councillor for Upper Leh Ward.
He can be clearly seen instigating the mob and participating in violence that targeted the BJP office and the Hill Council.
Is this the kind of unrest Rahul Gandhi has been… pic.twitter.com/o2WHdcCIuC
— Amit Malviya (@amitmalviya) September 24, 2025
“ലഡാക്കില്‍ കലാപം ഉണ്ടാക്കിയത് ഫുണ്ട് സോഗ് സ്റ്റാന്‍സിന്‍ സെപാഗ് ആണ്. അപ്പര്‍ ലേ വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് ഇയാള്‍. ബിജെപി ഓഫീസും ഹില്‍ കൗണ്‍സില്‍ ഓഫീസും തകര്‍ക്കാന്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടത് ഫുണ്ട് സോഗ് സ്റ്റാന്‍സിന്‍ സെപാഗ് ആണ്. ഇതുപോലുള്ള കലാപമാണ് രാഹുല് ഗാന്ധി സ്വപ്നം കാണുന്നത്.” – അമിത് മാളവ്യ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ലഡാക്കിലും ലഡാക്കിലെ ലേയിലും കലാപം തുടങ്ങി അല്‍പം കഴിഞ്ഞപ്പോഴാണ് അമിത് മാളവ്യ ഈ കുറിപ്പ് പങ്കുവെച്ചത്. കലാപത്തിന് പിന്നില്‍ ബുദ്ധമതക്കാരും ഹിന്ദുക്കളുമാണെന്ന് വിദേശമാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചെങ്കിലും ബുദ്ധമതക്കാരെ മുന്നില്‍ നിര്‍ത്തി നടത്തപ്പെട്ട ഇസ്ലാം സംഘടനകളുടെ കലാപമായിരുന്നു ഇതെന്ന് കേന്ദ്ര രഹസ്യ ഏജന്‍സി വിലയിരുത്തുന്നു. കാര്‍ഗിലില്‍ ഭൂരിപക്ഷമുള്ള പിഡിപി പ്രവര്‍ത്തകര്‍ ഈ കലാപത്തില്‍ നുഴഞ്ഞുകയറിയതായി ആരോപമമുണ്ട്. ലഡാക്കിലെ കലാപം നടന്ന ലേയില്‍ ബുദ്ധമതക്കാരാണ് ഭൂരിപക്ഷമെങ്കില്‍ ഇവിടെ 13.7 ശതമാനം മുസ്ലിങ്ങളാണ്. പൊലീസിന് നേരെ നടത്തിയ കല്ലേറിന്റെ ശൈലിയാണ് ഇസ്ലാമിക ഗ്രൂപ്പുകളുടെ പങ്കാളിത്തം പുറത്തുകൊണ്ടുവന്നത്.
വോട്ട് ചോരി എന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് നേരെ ഉയര്‍ത്തിയ ശേഷം യുവാക്കളെ കലാപത്തിന് ആഹ്വാനം ചെയ്തു വരികയാണ് രാഹുല്‍ ഗാന്ധി. നേപ്പാള്‍ മാതൃകയിലുള്ള യുവാക്കളുടെയും കൗമാരക്കാരുടെയും കലാപമാണ് രാഹുല് ഗാന്ധി ആഗ്രഹിക്കുന്നതെന്ന് വിലയിരുത്തലുകള്‍ പുറത്തുവന്നു കഴിഞ്ഞു.
















