കണ്ണൂര്‍: ചീഫ് അക്കൗണ്ടന്റ് ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടി തട്ടിയ കേസില്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂരിലെ കൃഷ്ണജ്വല്ലറിയിലെ ജീവനക്കാരി സിന്ധുവും ഭര്‍ത്താവ് ബാബുവുമാണ് മുഖ്യപ്രതികള്‍.
സിന്ധു കണക്കുകളില്‍ കൃത്രിമം കാണിച്ചു ഏഴരകോടി തട്ടിയെടുത്തുവെന്ന മാനേജിങ് പാര്‍ട്ണര്‍ ഡോ. രവീന്ദ്രനാഥിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. 2023ല്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറി.
2009 മുതല്‍ പല തവണയായി വിവിധ നികുതികളായി സ്ഥാപനം അടയ്‌ക്കേണ്ട തുകയുടെ കണക്കില്‍ തിരിമറി നടത്തി തുക തട്ടിയെടുക്കുകയായിരുന്നു. സ്വന്തം അക്കൗണ്ടിലേക്കുമാത്രമല്ല, ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പണം മാറ്റി. ഓഡിറ്റിംഗില്‍ ഈ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
















