കൊച്ചി: പീഡന പരാതിയില്‍ കൊച്ചിയിലെ ഐടി സ്ഥാപന ഉടമ വേണുഗോപാലകൃഷ്ണന്‌റെ ആഡംബര വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ബെന്‍സ് ജി വാഗന്‍ കാറാണ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിനുള്ളില്‍ വെച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. വേണുഗോപാലകൃഷ്ണന്‍ ഒളിവിലാണ്. അതേസമയം
ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് വി.എസ് ചന്ദ്രശേഖരനെതിരെ ആലുവ സ്വദേശിയായ നടിയുടെ പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. പരാതിക്ക് കാരണം മുന്‍ വൈരാഗ്യമെന്നും പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നല്‍കിയ റഫര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണിത്.
















