ആലപ്പുഴ: മുണ്ടിനീര് പടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സ്‌കൂളുകള്‍ക്ക് ദീര്‍ഘ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. അമൃതവിദ്യാലയം ഹരിപ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ 21 ദിവസം ഈ സ്‌കൂളിലെ എല്‍കെജി, യുകെജി സെക്ഷനുകള്‍ക്ക് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കൂടുതല്‍ കുട്ടികളിലേക്ക് രോഗം വ്യാപിക്കാതിരിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്.
നേരത്തെ തൃക്കുന്നപ്പുഴ, പല്ലനഗവ. എല്‍ പി സ്‌കൂളുകളില്‍ ദീര്‍ഘഅവധി പ്രഖ്യാപിച്ചിരുന്നു.
വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
















