വയനാട്: ആത്മഹത്യചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ മരുമകള്‍ പത്മജ വിജേഷിന്‌റെ മുന്നറിയിപ്പിനു വഴങ്ങി കോണ്‍ഗ്രസ്. വിജയന്റെ പേരില്‍ ബത്തേരി അര്‍ബന്‍ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ബാധ്യത കോണ്‍ഗ്രസ് അടച്ചു തീര്‍ത്തു.69 ലക്ഷം രൂപയുടെ ബാധ്യതയില്‍ പിഴപ്പലിശയും മറ്റും ഒഴിവാക്കി ബാക്കിയുള്ള തുകയാണ് അടച്ചത്. കുടുംബം പാര്‍ട്ടിക്കെതിരെ പരസ്യപ്രതികരണം ശക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് വഴങ്ങിയത്.
ബത്തേരി അര്‍ബന്‍ ബാങ്കിലെ കുടിശിക തീര്‍ത്ത് വീടിന്റെ ആധാരം എടുത്തുനല്‍കണമെന്നും തങ്ങളുടെ ബാധ്യതയല്ല അതെന്നും പാര്‍ട്ടിക്കുവേണ്ടി എടുത്ത തുകയാണതെന്നും പത്മജ വ്യക്തമാക്കിയിരുന്നു. ആവശ്യം അംഗീകരിക്കാത്ത പക്ഷം സത്യഗ്രഹമിരിക്കുമെന്നുവരെ അവര്‍ മുന്നറിയിപ്പു നല്‍കി.
40 ലക്ഷത്തോളം രൂപയാണ് 2007 ല്‍ വിജയന്‍ ബത്തേരി ബാങ്കില്‍നിന്ന് കടമെടുത്തിരുന്നത്. അത് പിന്നീട് പലതവണ പുതുക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും പിഴപ്പലിശയടക്കം 69 ലക്ഷം രൂപയായിരുന്നു.
















