Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാവിയുടെ സ്വാദറിയാം; ‘വേള്‍ഡ് ഫുഡ് ഇന്ത്യ’ നാലാം പതിപ്പിന് നാളെ ന്യൂദല്‍ഹി ഭാരത് മണ്ഡപത്തില്‍ തുടക്കമാകും

ചിരാഗ് പാസ്വാന്‍ (കേന്ദ്ര ഭക്ഷ്യ സംസ്‌കരണ, വ്യവസായ മന്ത്രി) by ചിരാഗ് പാസ്വാന്‍ (കേന്ദ്ര ഭക്ഷ്യ സംസ്‌കരണ, വ്യവസായ മന്ത്രി)
Sep 24, 2025, 03:05 pm IST
in Vicharam, Article

കേന്ദ്ര മന്ത്രിയായ ശേഷം 2024 സപ്തംബറിലെ എന്റെ ആദ്യ ‘വേള്‍ഡ് ഫുഡ് ഇന്ത്യ’ വേറിട്ട അനുഭവമായിരുന്നു. ആ നാലുദിവസങ്ങളില്‍ കൃഷിയിടം മുതല്‍ തീന്‍മേശ വരെ മുഴുവന്‍ ഭക്ഷ്യശൃംഖലയും ഒത്തുചേരുന്നത് ഞാന്‍ നേരില്‍ കണ്ടു. ആഗോള ഉപഭോക്താക്കളെത്തുന്ന സംസ്ഥാന ഭക്ഷ്യശാലകളും കര്‍ഷക ഉല്പാദക – സ്വയം സഹായ സംഘങ്ങളുടെ സാങ്കേതികവിദ്യ പ്രദര്‍ശനങ്ങളും നിക്ഷേപ പ്രഖ്യാപനങ്ങള്‍ക്കൊപ്പം നടന്ന നയപരമായ ചര്‍ച്ചകളും ഇതിന്റെ ഭാഗമായിരുന്നു. ഭാരതത്തെ ലോകത്തിന്റെ ഭക്ഷ്യ ശാലയാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനോട് ചേര്‍ന്നുനില്‍ക്കുന്ന സുപ്രധാന വേദിയാണ് വേള്‍ഡ് ഫുഡ് ഇന്ത്യയെന്ന് ഇത് തെളിയിച്ചു.

ആ അനുഭവമാണ് 2025-ലെ രൂപരേഖയായി മാറിയത്. ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും വ്യാവസായിക പ്രമുഖരുമായി നടത്തിയ ചര്‍ച്ചകളും ഗള്‍ഫ് ഫുഡ്, ലോക സാമ്പത്തിക ഫോറം തുടങ്ങിയ ആഗോള വേദികളിലെ പങ്കാളിത്തവും ഭാരതത്തിന്റെ കാര്‍ഷിക ഭക്ഷ്യ വൈവിധ്യവും കഴിവുകളും ലോകം കാണേണ്ടതുണ്ടെന്ന എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തി. ഇതോടെ അടുത്ത പതിപ്പ് കൂടുതല്‍ മികച്ചതും ഫലപ്രദവുമാക്കാനും അതുവഴി നൂതനാശയങ്ങളെ നിക്ഷേപങ്ങളാക്കി ഭാരതത്തെ വിശ്വസ്ത ആഗോള ഭക്ഷ്യകേന്ദ്രമാക്കി മാറ്റാനും ലക്ഷ്യമിട്ടു.

വരുംതലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളടക്കം നയപരമായ പിന്തുണയാണ് ഈ ലക്ഷ്യത്തിന് കൂടുതല്‍ കരുത്തേകുന്നത്. സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ മിക്കതും അഞ്ച് ശതമാനം നികുതി വിഭാഗത്തിലോ നികുതി രഹിത വിഭാഗത്തിലോ ഉള്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ ഈ മേഖലയ്‌ക്ക് അനുകൂലവും മത്സരാധിഷ്ഠിതവുമായ സാഹചര്യമൊരുക്കി. ഇത്തരം ഒരുക്കങ്ങളോടെ സപ്തംബര്‍ 25 മുതല്‍ 28 വരെ വേള്‍ഡ് ഫുഡ് ഇന്ത്യ സംഘടിപ്പിക്കാന്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിക്കുമെന്നത് സര്‍ക്കാര്‍ ഈ മേഖലയ്‌ക്ക് നല്‍കുന്ന ഉയര്‍ന്ന പ്രാധാന്യം അടിവരയിടുന്നു. ന്യൂസിലാന്റും സൗദി അറേബ്യയും പങ്കാളിത്ത രാജ്യങ്ങളായും ജപ്പാന്‍, യുഎഇ, വിയറ്റ്‌നാം, റഷ്യ എന്നിവ പ്രധാന രാജ്യങ്ങളായും ഈ പതിപ്പില്‍ പങ്കെടുക്കും. സഹകരണ ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമായി 21 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും പവലിയനുകളൊരുക്കി പരിപാടിക്ക് നിറംപകരും. പ്രധാന പ്രദര്‍ശനങ്ങള്‍ക്കും ബിസിനസ്-ടു-ബിസിനസ് യോഗങ്ങള്‍ക്കും പുറമെ ഭക്ഷ്യസുരക്ഷാ അതോറിറ്റി നയിക്കുന്ന ആഗോള ഭക്ഷ്യ റെഗുലേറ്റര്‍മാരുടെ മൂന്നാമത് ഉച്ചകോടിയും എസ്ഇഎഐ-യുടെ 24-ാമത് ഭാരത-അന്താരാഷ്‌ട്ര കടല്‍ഭക്ഷ്യവിഭവ പ്രദര്‍ശനവും വേള്‍ഡ് ഫുഡ് ഇന്ത്യ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

വേള്‍ഡ് ഫുഡ് ഇന്ത്യ സംരംഭം പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യസംസ്‌കരണ മന്ത്രാലയമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, വാണിജ്യം, വ്യാവസായിക – ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, കാര്‍ഷിക – കര്‍ഷക ക്ഷേമം, ആരോഗ്യ കുടുംബക്ഷേമം, ആയുഷ്, വടക്കുകിഴക്കന്‍ മേഖല വികസന വകുപ്പ് തുടങ്ങി വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമായി തോളോടുതോള്‍ ചേര്‍ന്നാണ് ഈ സംരംഭത്തിനായി പ്രവര്‍ത്തിക്കുന്നത്. ഉല്പാദനം, ഗുണനിലവാരം, വ്യാപാരം, നിക്ഷേപം എന്നിവ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ ഇത് സഹായിക്കുന്നു.

സുസ്ഥിരതയിലൂന്നിയ കാര്‍ബണ്‍ ബഹിര്‍ഗമന രഹിത ഭക്ഷ്യസംസ്‌കരണം, ഭാരതത്തെ ആഗോള ഭക്ഷ്യ സംസ്‌കരണ കേന്ദ്രമാക്കി ഉയര്‍ത്തല്‍, ഭക്ഷ്യ സംസ്‌കരണത്തിലെയും ഉത്പന്നങ്ങളിലെയും പാക്കേജിങ്ങിലെയും നവസാങ്കേതികവിദ്യകള്‍, പോഷകാഹാരത്തിനും ആരോഗ്യത്തിനും സംസ്‌കരിച്ച ഭക്ഷണം ഉറപ്പാക്കല്‍, ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താന്‍ മൃഗസംരക്ഷണവും സമുദ്രോത്പന്നങ്ങളും എന്നിങ്ങനെ അഞ്ച് സുപ്രധാന ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് വേള്‍ഡ് ഫുഡ് ഇന്ത്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ഓരോ വിഷയത്തിലും പ്രത്യേക സെഷനുകളും ബിസിനസ്-ടു-ബിസിനസ് യോഗങ്ങളും പദ്ധതിനിര്‍വഹണ മാര്‍ഗങ്ങളും അവതരിപ്പിച്ച് പങ്കാളിത്തം കേവലം ചര്‍ച്ചകളിലൊതുങ്ങാതെ പ്രായോഗിക തലങ്ങളിലേക്ക് നീങ്ങാന്‍ വഴിയൊരുക്കും.
സിഇഒ വട്ടമേശസമ്മേളനമാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അതില്‍, വ്യവസായപ്രമുഖരും നിക്ഷേപകരും നയരൂപകര്‍ത്താക്കളും തന്ത്രപ്രധാന സംവാദങ്ങളിലൂടെ സഹകരണം പ്രോത്സാഹിപ്പിക്കുകയും മേഖലയിലെ വെല്ലുവിളികള്‍ പരിഹരിക്കാനും
ശ്രമിക്കും. 2024-ല്‍ ഇവിടെ ഉയര്‍ന്ന ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്കു കാരണമായി. ഇതു നമ്മുടെ സര്‍ക്കാരിന്റെ കൂടിയാലോചന-പ്രതികരണാത്മക സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. ജൈവ-സുസ്ഥിര ഉത്പന്നങ്ങളാല്‍ സമ്പന്നമായ നമ്മുടെ വടക്കുകിഴക്കന്‍ മേഖലയ്‌ക്കും പ്രത്യേക പ്രാധാന്യമേകുന്നു. അസം തേയില മുതല്‍ മേഘാലയയിലെ മഞ്ഞള്‍വരെ പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക പവലിയന്‍ ഇവിടെയുണ്ടാകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ആഗോളതലത്തില്‍ ഇന്ത്യന്‍ ജൈവ ബ്രാന്‍ഡുകളുടെ കുതിപ്പിന്റെ കേന്ദ്രമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഇതുയര്‍ത്തിക്കാട്ടുന്നത്.

ഫലപ്രദമായ പ്രവര്‍ത്തനങ്ങളിലാണ് വേള്‍ഡ് ഫുഡ് ഇന്ത്യയുടെ വിശ്വാസ്യത നിലകൊള്ളുന്നത്. 2017-മുതല്‍, ഇത് 38,000 കോടിയിലധികം രൂപയുടെ നിക്ഷേപം യാഥാര്‍ഥ്യമാക്കി. 2024 ലെ പതിപ്പില്‍ 1500-ലധികം പ്രദര്‍ശകരും 20 രാജ്യങ്ങളുടെ പവലിയനു
മുണ്ടായിരുന്നു. ഇത് 93 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ വ്യാപാര ഓര്‍ഡറുകള്‍ നേടി. അമ്പതിലധികം പുതിയ സംസ്‌കരണ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു. 25,000 സൂക്ഷ്മസംരംഭങ്ങള്‍ക്കു സബ്സിഡി ലഭിച്ചു. കൂടാതെ, സ്വയംസഹായസംഘങ്ങളിലെ 70,000 വനിതകള്‍ക്ക് 245 കോടി രൂപയുടെ സീഡ് മൂലധന സഹായം ലഭിച്ചു. 1100-ലധികം അച്ചാറുകള്‍ ക്യൂആര്‍ കോഡുകളോടെ പ്രദര്‍ശിപ്പിച്ച പ്രത്യേക ചുവര്, ചെറുകിട ഉല്‍പ്പാദകര്‍ക്കു നേരിട്ടുള്ള വിപണിപ്രവേശം സാധ്യമാക്കി.

‘വേള്‍ഡ് ഫുഡ് ഇന്ത്യ 2025’ ലളിതമായ ആശയത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. നവീകരണവും നിക്ഷേപവും നിലവാരവും ഒന്നിക്കുമ്പോള്‍ അവിടെ സമൃദ്ധിയുണ്ടാകും. സ്റ്റാര്‍ട്ടപ്പിന് ആഗോള നിക്ഷേപകനെ സമീപിക്കാന്‍ കഴിയുന്ന ഇടമാണിത്. സ്വയംസഹായസംഘത്തിന് അവരുടെ ജൈവ അച്ചാറുകള്‍ക്ക് ആവശ്യക്കാരെ കണ്ടെത്താനും സംസ്ഥാനങ്ങള്‍ക്കു ബഹുരാഷ്‌ട്ര നിര്‍മാണശാലകളെ ആകര്‍ഷിക്കാനും കഴിയുന്ന വേദിയാണിത്. പ്രധാനമന്ത്രി വ്യക്തമാക്കിയതുപോലെ, രാജ്യത്തിന്റെ ഭക്ഷ്യവൈവിധ്യം ഓരോ ആഗോള നിക്ഷേപകന്റെയും സാധ്യതയാണ്. ഈ സാധ്യതകളെ തൊഴിലവസരങ്ങളിലേക്കും, കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിലേക്കും, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിലേക്കും പരിവര്‍ത്തനം ചെയ്യുന്ന കണ്ണിയാണു ഭക്ഷ്യസംസ്‌കരണം.

Tags: Investment AnnouncementsPolicy DiscussionsPrime Minister Narendra Modiworld food indiaChirag paswanSelf Help GroupsState Food BanksTechnology ExhibitionsFarmer Producers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

World

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

Gulf

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം, ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കണം : എട്ട് അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

India

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കും ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി യോഗം ചേർന്നു

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.