Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശാന്റെ വീണപൂവിൽ ഇങ്ങനെയില്ല…ആ കവിത ആരുടേതാണ്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 02:46 pm IST
in Kerala, News

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ഭാരതീയ ബഹുമതിയായ ‘ഫാൽകെ അവാർഡ്’ വാങ്ങിക്കൊണ്ട് സമ്പൂർണ്ണ നടൻ മോഹൻലാൽ ന്യൂദൽഹിയിൽ നടത്തിയ പ്രസംഗത്തിൽ പാടിയ കുമാരനാശാന്റെ കവിത ഏത്? ചിന്തകനും സാമൂഹ്യപരിഷ്‌കർത്താവും മഹാകവിയുമായ കുമാരനാശാൻ എഴുതിയ വീണപൂവിൽനിന്നുള്ള വരികൾ എന്നാണ് പ്രസംഗത്തിൽ മോഹൻലാൽ വായിച്ചത്. തയാറാക്കിവായിച്ച പ്രസംഗമായിരുന്നു. അദ്ദേഹം വായിച്ച ഭാഗം ഇങ്ങനെ:
”തത്ത്വചിന്തകനും സാമൂഹ്യപരിഷ്‌കർത്താവും മഹാകവിയുമായ കുമാരനാശാൻ ‘വീണപൂവ്’ എന്ന കവിതയിൽ കുറിച്ച പോലെ ‘ചിതയിലാഴ്ന്നു പോയതുമല്ലോ ചിരമനോഹരമായ പൂവിത്’! പ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും തലമുറകളെ അവർ അവശേഷിപ്പിച്ച സുഗന്ധത്തിലൂടെ പ്രചോദിപ്പിക്കുകയും ചെയ്ത് വിടർന്ന് അടർന്നു പോയ എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു.”

എന്നാൽ, കുമാരനാശാന്റെ ‘വീണപൂവി’ൽ ഇങ്ങനെ ഒരു വരിയോ ഭാഗമോ ഇല്ല. വീണപൂവ് ഖണ്ഡകാവ്യമാണ്. വീണുകിടക്കുന്ന പൂവിനെയും ചുറ്റും പറന്ന് നടക്കുന്ന വണ്ടിനെയും വിഷയമാക്കി ആശാൻ എഴുതിയ തത്ത്വചിന്തയും ലൗകിക-ആദ്ധ്യാത്മിക കാഴ്ചപ്പാടുകളും ചേർന്ന കൊച്ചുകാവ്യം.

1907 ൽ പ്രകാശിതമായ ഈ കാവ്യം ആശാന്റെ അതുവരെയുള്ള കാവ്യജീവിതത്തിലെ നാഴികക്കല്ലു മാത്രമല്ല, മലയാള കവിതയിലെ പുതിയൊരു വഴിത്തിരിവുകൂടിയായി. കാൽപ്പനിക കാവ്യ പാരമ്പര്യത്തിന്റെ തുടക്കമായി അടയാളം പറയുന്നത് വീണപൂവിനെയാണ്.
വീണപൂവിൽ പക്ഷേ ഈ വരികൾക്ക സമാനമായ ഒരു വരിയുമില്ല.
‘ഹാ പുഷ്പമേ അധിക തുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ,
ശ്രീ ഭൂവിലസ്ഥിര- അസംശയം – ഇന്നുനിന്റെ-
യാഭൂതിയെങ്ങു,പുനരിങ്ങുകിടപ്പിതോർത്താൽ’ എന്നാണ് കാവ്യത്തിന്റെ തുടക്കം. പ്രസിദ്ധമായ,
‘കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു-
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ,
എണ്ണീടുകാർക്കുമിതുതാൻ ഗതി സാദ്ധ്യമെന്തു-
കണ്ണീരിനാൽ അവനി വാഴ്‌വു കിനാവുകഷ്ടം’ എന്നാണ് അവസാനം. ആകെ 41 ശ്ലോകങ്ങൾ. വൃത്തം വസന്ത തിലകം.
പക്ഷേ, മോഹൻലാൽ പാടിയ കവിതാഭാഗം സംസകൃത വൃത്തമായ വസന്തതിലക വൃത്തത്തിലുള്ളതുപോലമല്ല. മാത്രമല്ല, മോഹൻലാൽ നിന്ന വേദിയിലും അവസരത്തിലും ഒട്ടും ഉചിതമല്ലാത്ത വരികളാണ് അവിടെ ഉദ്ധരിച്ചതും. മലയാള സിനിമയിയെ പൂർവികരെ അനുസ്മരിച്ചതാണെങ്കിലും ആ വരികൾക്ക് പ്രസക്തി വ്യക്തമല്ല.
മോഹൻലാലിനെപ്പോലുള്ള അതി പ്രശസ്തകർക്ക് സുപ്രധാന വേദികളിൽ പ്രസംഗിക്കാനുള്ള പ്രസംഗങ്ങൾ മുൻകൂട്ടി തയാറാക്കുന്ന പതിവുണ്ട്. അങ്ങനെ മറ്റാരെങ്കിലും തയാറാക്കിയ പ്രസംഗം വായിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആഗോള അയ്യപ്പ സംഗമ വേദിയിൽ നടത്തിയ പ്രസംഗത്തിൽ ‘തത്ത്വമസി’ക്ക് വിശദീകരണം നൽകിയപ്പോഴും ഭഗവദ്ഗീത വിശദീകരിച്ചപ്പോഴും കല്ലും മുള്ളും കാലുക്ക് മെത്ത എന്ന ശരണം വിളിച്ചപ്പോഴും സംഭവിച്ചത് ഇതാണ്.

Tags: @MohanlalKumaranasanVeenapoovu#PhalkeAward#MalayalamPoem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്‌ക്ക് 34ാം ജന്മദിനം… “ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ നടിക്ക് ജന്മദിനാശംസകൾ”

Kerala

വ്യക്തിത്വ അവകാശ സംരക്ഷണം; മോഹൻലാലിന്റെ ഹർജിയിൽ ലിങ്കുകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.