തൃശൂർ : ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യക്തമായ പദ്ധതികളുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി .ഏകീകൃത സിവിൽ കോഡ് വരുമെന്നും ആരാധനാലയങ്ങൾക്കുള്ള ബിൽ അതിനു പിന്നാലെ എത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിഷയത്തില്‍ ഇടപെടാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു
ദേവസ്വങ്ങളുടെ എല്ലാം അവസാനമായിരിക്കും അന്ന്. ഇത് വാഗ്ദാനമല്ല, ഉറപ്പാണ്. ഏകീകൃത സിവിൽ കോഡാണ് അടിസ്ഥാനം. പിന്നെ വരാൻ പോകുന്നത് ഹിന്ദു റിലീജിയസ് കൺസോർഷ്യം, ഹിന്ദു റിലീജിയസ് അഡ്മിനിസ്ട്രേഷൻ പോലെ ദേശീയമായ ഒരു സംവിധാനമായിരിക്കും. ഒരു ദേവസ്വം വകുപ്പ് കേന്ദ്രത്തിൽ വന്നാൽ ഇതെല്ലാം നിയന്ത്രിക്കാൻ സാധിക്കും. കേന്ദ്രതലത്തിൽ ദേവസ്വം ബോർഡ് പോലൊരുസംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവർത്തനം ഒരേ രീതിയിലാകും. അത് വരാന്‍ ആകില്ല എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസിന് തറക്കല്ലിടാതെ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തുകയോ ചെയ്യില്ല. പക്ഷേ, സ്ഥലം സംസ്ഥാനം ഏറ്റെടുക്കണമെന്നാണ് കണ്ടിഷനെന്നും അദ്ദേഹം പറഞ്ഞു.
















