തൃശൂര്‍: അമ്മയും മക്കളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ആറ് വയസുകാരി മരിച്ചു. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ ആണ് മരിച്ചത്.
കോല്‍പ്പുറത്ത് വീട്ടില്‍ പരേതനായ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമായി ആത്മഹത്യക്ക് ശ്രമിച്ചത്. ഷൈലജയും നാലുവയസുളള മകനും ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദീപ് രണ്ടാഴ്ച മുമ്പാണ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ആരെയും പുറത്തു കാണാത്തതിനാല്‍ നാട്ടുകാര്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മൂവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്.മക്കള്‍ക്ക് വിഷം നല്‍കിയതിന് ശേഷം അമ്മയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
















