കൊച്ചി : ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുന്നതിന് മുന്നോടിയായി കൊച്ചിയില്‍ എത്തിയ അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയല്‍ കബ്രേര ഒരുക്കങ്ങള്‍ വിലയിരുത്തി. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു.
സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചും മത്സരത്തിനുമുള്ള ഒരുക്കങ്ങളെക്കുറിച്ചും കായികമന്ത്രി വി. അബ്ദുറഹ്മാനുമായി ഹെക്ടര്‍ ഡാനിയല്‍ കബ്രേര സംസാരിച്ചു. സാധാരണക്കാര്‍ക്കും മെസിയെ കാണാന്‍ അവസരമൊരുക്കുന്ന രീതിയില്‍ ആയിരിക്കും ക്രമീകരണം.
നവംബര്‍ 15നും 18നും ഇടയിലാകും മത്സരം.റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടനുണ്ടാകും. മെസിയെ കൂടാതെ അര്‍ജന്റീന ടീമില്‍ ആരൊക്കെ കളിക്കുമെന്ന കാര്യത്തിലും ഉടന്‍ പ്രഖ്യാപനം ഉ ണ്ടാകം.. മത്സര തീയതിയും എതിര്‍ ടീം ആരെന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍ അറിയിച്ചു.
















