തിരുവനന്തപുരം: മണ്ണന്തലയില്‍ ഗുണ്ടാ നേതാവിന്റെ വീടിനു നേരെ ആക്രമണം. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രി ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.
വടിവാള്‍ അടക്കം ആയുധങ്ങളുമായെത്തിയ സംഘം വീടിന് നേരെ നാടന്‍ പടക്കമെറിഞ്ഞു. ശേഷം വീട്ടുമുറ്റത്തും റോഡിലും പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകര്‍ത്തു.
ആക്രമണം നടത്തിയ പ്രതികളെ പിടികൂടാനായിട്ടില്ല. ആക്രമണം നടത്തിയവരില്‍ ചിലര്‍ ഗുണ്ടാലിസ്റ്റില്‍പെട്ടവരാണെന്നാണ് അറിയുന്നത്.















