കൊല്ലം: കൈകാലുകള്‍ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുനലൂര്‍ പത്തനാപുരം റോഡില്‍ മുക്കടവ് ജംഗ്ഷനു സമീപമാണ് സംഭവം.
തോട്ടത്തില്‍ ഏറെ നാളുകളായി ടാപ്പിംഗ് ജോലികള്‍ നടക്കുന്നില്ല. പ്രദേശം കാട് പിടിച്ചു കിടക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് കാന്താരി ശേഖരിക്കാനായി ഇവിടെ എത്തിയ പ്രദേശവാസിയാണ് മൃതദേഹം കണ്ടത്.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പുനലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
















