ഡബ്ലിന്‍: തൊടുപുഴ സ്വദേശിയായ നഴ്‌സ് അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ പഴുക്കാകുളം കിഴക്കേക്കര മൂന്നുമാക്കല്‍ ഷാന്റി പോള്‍ (52) ആണ് മരിച്ചത്. കാന്‍സര്‍ ബാധിതയായിരുന്നു. അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമാണ്. ലോംഗ്‌ഫോര്‍ഡിലെ മിഡ്ലാന്‍സ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ഏറെക്കാലമായി ലോംഗ്‌ഫോര്‍ഡിലായിരുന്നു താമസം. ഭര്‍ത്താവ് എഫ്രേം സെബാസ്റ്റ്യന്‍, മക്കള്‍: എമില്‍, എവിന്‍, അലാന.
















