പാലക്കാട്: പ്രണയിച്ചു വിവാഹിതരായ ഭര്‍ത്താവിന്‌റെ കുത്തേറ്റ് ഭാര്യയ്‌ക്ക് ഗുരുതര പരിക്ക്. മണ്ണാര്‍ക്കാട് പാലക്കയം ചെത്തിയത്ത് വീട്ടില്‍ ശില്‍പയ്‌ക്കാണ് (24) കുത്തേറ്റത്. ശില്‍പ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചകില്‍സയിലാണ്. ഭര്‍ത്താവ് കൈതച്ചിറ റോബിനെ പൊലീസ് അറസ്റ്റു ചെയ്തു.
മൂന്നര വര്‍ഷം മുമ്പാണ് ശില്‍പ്പയും ഭര്‍ത്താവ് റോബിനും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. കുറച്ചു നാളുകളായി നിരന്തരം വഴക്കിടുമായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ശില്‍പ സ്വന്തം വീട്ടിലേക്ക് പോന്നു. അവിടെയെത്തി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശില്‍പ്പയെ കുത്തുകയായിരുന്നു. ഓടിയെത്തിയ വീട്ടുകാര്‍ ശില്‍പ്പയെ ആശുപത്രിയിലെത്തിക്കുകയും ഒപ്പം റോബിനെ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
















