കോട്ടയം: ന്യൂസിലാന്‍ഡില്‍ കെയര്‍ അസിസ്റ്റന്റ് ആയി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂര്‍ സ്വദേശിനിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പത്തനാപുരം സ്വദേശി ജോണ്‍ പ്രിന്‍സ് ഇടിക്കുള (39) പിടിയിലായി.
ജോജോ അസോസിയേറ്റ്‌സ് ആന്‍ഡ് റിക്രൂട്ട്‌മെന്റ് കണ്‍സല്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‌റെ മറവിലായിരുന്നു തട്ടിപ്പ്. 2024 ല്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി പണം കൊടുത്തിട്ടും ഇതുവരെ ജോലി ലഭിച്ചില്ലെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പത്തനാപുരം, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ടെന്ന് ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.
















