Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവരാത്രി രണ്ടാം ദിവസം: ആരാധന ബ്രഹ്‌മചാരിണിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 10:12 am IST
in Samskriti

വിവാഹം വൈകുന്ന യുവതീയുവാക്കള്‍ ഇന്ന് പാര്‍വ്വതീദേവിയെ ബ്രഹ്‌മചാരിണി രൂപത്തില്‍ ആരാധിക്കണം.
* ഒരുനേരം മാത്രം സസ്യാഹാരം കഴിച്ച് വ്രതനിഷ്ഠയോടെ ദേവീകീര്‍ത്തനാലാപനം നടത്തണം.
* ശിവപുരാണത്തില്‍ പാര്‍വ്വതി ദേവിയെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ പാരായണം ചെയ്യാം.
നവരാത്രിയുടെ രണ്ടാം ദിവസം പാര്‍വ്വതിദേവിയുടെ ബ്രഹ്‌മചാരിണി സ്വരൂപത്തെയാണ് പൂജിക്കേണ്ടത്. ഹിമവാന്റെ പത്‌നിയായ മേനാദേവി തന്റെ മകള്‍ ശിവനെ ഭര്‍ത്താവായി ലഭിക്കുവാന്‍ കഠിനതപസ്സ് ചെയ്യുന്നത് കണ്ട് വളരെയധികം ദുഃഖിച്ചു. ഒരുദിവസം മകള്‍ തപസ്സു ചെയ്യുന്ന സ്ഥലത്തുവച്ച് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ കഠിന തപസ്സ് ചെയ്യുന്നത് ശരിയല്ല എന്ന് അര്‍ത്ഥത്തില്‍ ‘ഉമ’ എന്നു മകളോട് പറഞ്ഞു. ‘ഉ’ എന്നാല്‍ ദയ എന്നാണര്‍ത്ഥം. ‘മ’ എന്നാല്‍ അരുത് എന്ന സൂചനയും. മകളോട് മേനാദേവി വാത്സല്യത്തോടെ ഇങ്ങനെ തപസ്സ് ചെയ്യരുത് എന്ന് ദുഃഖത്തോടെ പറയുകയായിരുന്നു. ഈ രണ്ടക്ഷര നാമം പിന്നീട് പാര്‍വ്വതിദേവിയുടെ പര്യായമായി മാറി. അമ്മയുടെ ഉപദേശം ശ്രദ്ധിക്കാതെ ദേവി തപസ്സ് തുടര്‍ന്നു. ഒടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയുടെ ആഗ്രഹം സഫലമാക്കാമെന്ന് വാഗ്ദാനം ചെയ്തു. ബ്രഹ്‌മചാരിണിയായ ദേവി ഭഗവാന്റെ അനുജ്ഞ പ്രകാരം തപസ്സ് മതിയാക്കി സാധാരണ ജീവിതം തുടര്‍ന്നു.

ഒരു കൈയില്‍ രുദ്രാക്ഷമാലയും മറ്റേ കൈയ്യില്‍ കമണ്ഡലുവും ധരിച്ച വിധത്തിലാണ് ബ്രഹ്‌മചാരിണിയുടെ സ്വരൂപം. വിവാഹം വൈകുന്ന യുവതീയുവാക്കള്‍, പാര്‍വ്വതീദേവിയെ ബ്രഹ്‌മചാരിണി രൂപത്തില്‍ നവരാത്രിയുടെ രണ്ടാമത്തെ ദിവസം ആരാധിക്കേണ്ടതാണ്. വ്രതനിഷ്ഠയോടെ ദേവീകീര്‍ത്തനങ്ങള്‍ ആലപിക്കുകയും ദേവിയെ സ്തുതിക്കുകയും ഒരുനേരം മാത്രം സസ്യാഹാരം കഴിക്കേണ്ടതുമാണ്. ശിവപുരാണത്തിലെ പാര്‍വ്വതി ദേവിയെപ്പറ്റി പ്രതിപാദിക്കുന്ന പ്രസക്ത ഭാഗങ്ങള്‍ പാരായണം ചെയ്യാവുന്നതാണ്.

വിദ്യാര്‍ത്ഥികളും അവരുടെ ബ്രഹ്‌മചര്യാശ്രമത്തില്‍ വിദ്യ നേടുന്നതില്‍ മാത്രം ശ്രദ്ധാലുക്കളാകണമെന്ന സന്ദേശവും ബ്രഹ്‌മചാരിണിയായ പാര്‍വ്വതിദേവി നല്‍കുന്നു. ഗൃഹസ്ഥാശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് കുടുംബജീവിതം ഭൗതികജീവിതത്തോടൊപ്പം നയിക്കുവാനുള്ള അറിവ് കൗമാരകാലത്ത് തന്നെ പെണ്‍കുട്ടികളുഉം ആണ്‍കുട്ടികളും നേടിയെടുക്കേണ്ടതാണ്.

നാളെ പൂജ ചന്ദ്രഘണ്ടയ്‌ക്ക്്

* വിദ്യാര്‍ത്ഥികള്‍ ധൈര്യത്തിനും കര്‍മ്മശേഷിക്കും നാളെ പൂജിക്കേണ്ടത് ചന്ദ്രഘണ്ടാദേവിയെ ആണ്.
* മണിപൂരക ചക്രത്തില്‍ ദേവി പ്രവേശിച്ചാല്‍ ദുരാഗ്രഹവും അക്രമവാസനയും തനിയെ ഇല്ലാതാകും.

നവരാത്രിയുടെ മൂന്നാമത്തെ ദിവസം ആരാധിക്കേണ്ടത് പരാശക്തിയുടെ ‘ചന്ദ്രഘണ്ടാ’ സ്വരൂപത്തെയാണ്. അധര്‍മ്മത്തിനെതിരായി പോരാടുന്ന സേനാനായികയാണ് ചന്ദ്രഘണ്ടാദേവി. പത്തുകൈകളും അവയില്‍ പത്തുതരത്തിലുള്ള ആയുധങ്ങളും വഹിച്ച് ദുഷ്ടശക്തികളെ നേരിട്ട് തോല്‍പ്പിക്കുവാന്‍ തയ്യാറായ ചന്ദ്രഘണ്ടാദേവിക്ക് മൂന്ന് കണ്ണുകളുണ്ട്. മൂന്നാം കണ്ണ് നെറ്റിയിലാണ് സ്ഥിതിചെയ്യുന്നത്. മഹിഷാസുരനെ വധിക്കുവാനായി അവതരിച്ച പരാശക്തിയുടെ മറ്റൊരു ഭാവമാണ് സിംഹാരൂഢയായ ദേവി.

ഘണ്ടഃ എന്ന ശബ്ദത്തിന്റെ അര്‍ത്ഥം ശിവന്‍ എന്നാണ്. ശിവന്റെ മൗലിയില്‍ ചാര്‍ത്തിയിരിക്കുന്നത് ചന്ദ്രചിഹ്നമാണ്. ചന്ദ്രഘണ്ടാദേവി ശിവശക്തിയായ പാര്‍വ്വതി തന്നെയാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ നവരാത്രിയിലെ മൂന്നാം ദിവസം സംഹാരസ്വരൂപിണിയായ ചന്ദ്രഘണ്ടാദേവിയെ വ്രതാനുഷ്ഠാനത്തോടെ ഭക്തര്‍ പ്രാര്‍ത്ഥിക്കുകയും പൂജിക്കുകയും ചെയ്യേണ്ടതാണ്. ദേവീഭക്തന്മാരുടെ സൂക്ഷ്മശരീരത്തിലെ മണിപൂരക ചക്രത്തില്‍ ദേവി പ്രവേശിക്കുമെന്ന് പറയുന്നു. ഭക്തന്മാരുടെ മനസ്സിലെ ദുരാഗ്രഹവും അക്രമവാസനയും അതോടെ ഇല്ലാതാകുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സില്‍ ധൈര്യവും കര്‍മ്മശേഷിയും ഉണ്ടാകുവാന്‍ നവരാത്രിയുടെ മൂന്നാം നാളില്‍ ചന്ദ്രഘണ്ടാദേവിയെ പൂജിക്കേണ്ടതാണ്.
‘യാദേവി സര്‍വ്വഭൂതേഷു
ചന്ദ്രഘണ്ടാരൂപേണ സംസ്ഥിതാ
നമസ്തസ്‌മൈ നമസ്തസ്‌മൈ
നമസ്തസ്‌മൈ നമോനമഃ’
ഈ ശ്ലോകം ദേവിയെ സ്തുതിക്കുവാന്‍ ഉപയോഗിക്കാം.

 

Tags: Navaratri Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവരാത്രിക്കാലത്തെ വില്‍പനയില്‍ റെക്കോഡ്; ജിഎസ് ടി കുറച്ചതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോഡ് വില്‍പന

അമൃതപുരി മഠത്തില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി കുരുന്നിന് ആദ്യക്ഷരം കുറിക്കുന്നു
Kerala

വ്രതത്തിന്റെയും തപസിന്റെയും സാധനയുടെയും കാലമാണ് നവരാത്രി: അമ്മ

Kerala

നവരാത്രി- ദീപാവലി സ്പെഷ്യൽ ചെന്നൈ-ചെങ്കോട്ട സ്‌പെഷ്യല്‍ ട്രെയിന്‍ പുനലൂർ വഴി കോട്ടയത്തേക്ക് നീട്ടി

Kerala

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്ക് അവധി ; ബുധൻ , വ്യാഴം മദ്യശാലകളും പ്രവർത്തിക്കില്ല

Samskriti

നവരാത്രിയും സര്‍ഗാത്മകതയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.