Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സംരക്ഷണത്തിന് പന്തളത്ത് ഭക്തസാഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 06:42 am IST
in Kerala
പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സ്വാമി ശാന്താനന്ദ മഹര്‍ഷി പ്രഭാഷണം നടത്തുന്നു

പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സ്വാമി ശാന്താനന്ദ മഹര്‍ഷി പ്രഭാഷണം നടത്തുന്നു

പന്തളം: പുണ്യപൂങ്കാവനത്തിന്റെ സംരക്ഷണത്തിനായി അയ്യപ്പന്റെ മണ്ണില്‍ നിന്നുയര്‍ന്നത് ശബരിമല സംരക്ഷണത്തിന്റെ ശരണമന്ത്രധ്വനികള്‍. ആചാര സംരക്ഷണത്തിനായി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിലേക്ക് ഒഴുകിയെത്തിയത് അരലക്ഷത്തോളം ഭക്തര്‍. ഇരുപതിനായിരത്തിലധികം പേര്‍ക്ക് ഇരിക്കാന്‍ തയ്യാറാക്കിയ പന്തല്‍ നിറഞ്ഞ് എംസി റോഡില്‍ കിലോമീറ്ററുകളോളം ഭക്തര്‍ നിറഞ്ഞു.

കിലോമീറ്ററുകള്‍ക്കപ്പുറത്ത് വാഹനത്തില്‍ നിന്നിറങ്ങി ഭക്തസംഗമ നഗറിലേക്ക് ഭജനകള്‍ പാടിയും ശരണം വിളിച്ചും എത്തിയ ഭക്തര്‍ക്ക് ഒരേയൊരു ലക്ഷ്യം ‘ശബരിമല’യും ഒരേയൊരു മന്ത്രം ‘സ്വാമിയെ ശരണമയ്യപ്പ’ എന്നതുമായിരുന്നു. പന്തളം കൊട്ടാരം നിര്‍വാഹകസമിതിയംഗം നാരായണ വര്‍മയുടെ അധ്യക്ഷതയില്‍ തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ ഭക്തസംഗമം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാസ്തികനായ നാടകക്കാരനെന്ന് അണ്ണാമലൈ പറഞ്ഞു. 2018ല്‍ അയ്യപ്പഭക്തരെ ക്രൂരമായി മര്‍ദ്ദിച്ച സര്‍ക്കാരാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമല സ്ത്രീ പ്രവേശനത്തെ നാമജപ സമരത്തിലൂടെ പ്രതിരോധിച്ച അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെയണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സംഗമം സംഘടിപ്പിച്ചത്.

തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തി. നവരാത്രി ഉത്സവത്തിന്റെ തുടക്കത്തില്‍ ധര്‍മസംരക്ഷണത്തിനാണ് പന്തളത്ത് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. ചെകുത്താന്‍ വേദം ഓതുന്നപോലെയാണ് ഇവര്‍ ധര്‍മ്മത്തെ കുറിച്ചു പറയുന്നത്. ആഗോള അയ്യപ്പസംഗമം കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്റെ ഒരു നാടകമായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ ഭക്തര്‍ തള്ളിക്കളഞ്ഞു. ഇപ്പോഴാണ് യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ സംഗമിച്ചിരിക്കുന്നത്.

കേരളം, തമിഴ്നാട്, കര്‍ണാടക മുഖ്യമന്ത്രിമാരായ പിണറായി വിജയനും സ്റ്റാലിനും സിദ്ധരാമയ്യയും ഹിന്ദുവിരുദ്ധതയുടെ ത്രിമൂര്‍ത്തികളാണ്. കര്‍ണാടകയിലെ ധര്‍മ്മസ്ഥല തകര്‍ക്കാന്‍ ശ്രമിച്ചതുപോലെയുള്ള ഗൂഢാലോചനയാണ് ശബരിമലയിലും ഇവര്‍ നടപ്പാക്കുന്നത്. ക്ഷേത്രങ്ങളെ തകര്‍ക്കാനാണ് മൂവര്‍ സംഘം ശ്രമിക്കുന്നത്. ക്ഷേത്രങ്ങളും ആചാരങ്ങളും ആഘോഷങ്ങളും സംരക്ഷിക്കപ്പെണം. ഇതിനായി ഭക്തര്‍ സംഗമിക്കണം.

ശബരിമയില്‍ ഭക്തര്‍ക്ക് ഒരു അടിസ്ഥാന സൗകര്യവുമില്ല. 1000 കോടി രൂപയില്‍ ശബരിമലയില്‍ 50 വര്‍ഷത്തെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ശബരിമലയില്‍ പ്രതിവര്‍ഷം നാനൂറ് കോടിയിലധികം രൂപ വരുമാനം ലഭിക്കുമ്പോഴാണ് 50 വര്‍ഷത്തേക്ക് 1000 കോടി രൂപ മാറ്റിവയ്‌ക്കുമെന്ന് പറയുന്നത്. ഈ തലമുറയ്‌ക്കോ, അടുത്ത തലമുറയ്‌ക്കോ ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്നും ശബരിമലയുടെ സംരക്ഷണത്തിന് ഹിന്ദുവിരുദ്ധ സര്‍ക്കാരിനെ പിഴുതെറിഞ്ഞ് ഹിന്ദുസംരക്ഷണ സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കണമെന്നും തേജസ്വി സൂര്യ പറഞ്ഞു.

ശബരിമല സംരക്ഷണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിച്ചു.

Tags: Ayyappa devoteesSabarimala protectionശബരിമല സംരക്ഷണ സംഗമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തർക്ക് മരക്കൂട്ടത്ത് പോലീസിന്റെ മൃഗീയ മർദ്ദനം; കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി, ഡിജിപിക്ക് പരാതി നൽകി

Kerala

തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും; ശബരിമലയിൽ 26 നും 27 നും ദർശന നിയന്ത്രണം

Kerala

അയ്യപ്പഭക്തർ എത്തുന്നത് ബോർഡിൻറെ സദ്യ കഴിച്ചു മടങ്ങാനല്ല; സ്പോട്ട് ബുക്കിംഗ് സംവിധാനം 24 മണിക്കൂറും ഏർപ്പെടുത്തണം: എൻ ഹരി

Kerala

അന്നദാനം അടുത്ത തീവട്ടിക്കൊള്ള ലക്ഷ്യമിട്ട്; മാരീച സഖാക്കളെ മാറ്റി നിർത്താൻ ബോർഡ് പ്രസിഡൻറ് തയ്യാറാകണം: എൻ. ഹരി

Kerala

ശബരിമലയിൽ വീണ്ടും തിരക്കേറി; ഇന്ന് സ്പോട്ട് ബുക്കിങ് 5000 മാത്രം; സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.