Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെകുത്താന്‍ വേദമോതുന്നതു പോലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അയ്യപ്പസംഗമമെന്ന് തേജസ്വി സൂര്യ

പിശാച് വേദം ഓതുന്നു എന്നൊരു ചൊല്ല് കന്നടയില്‍ ഉണ്ട്. അതിന് തുല്യമാണ് നിരീശ്വരവാദികളായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്ന് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റുമായ തേജസ്വി സൂര്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 10:40 pm IST
in India

പന്തളം: ചെകുത്താന്‍ വേദം ഓതുന്നു എന്നൊരു ചൊല്ല് കന്നടയില്‍ ഉണ്ട്. അതിന് തുല്യമാണ് നിരീശ്വരവാദികളായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്ന് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റുമായ തേജസ്വി സൂര്യ. ഇത് കപടനാട്യമാണ്. വിരോധാഭാസമാണ്. ഇറച്ചിക്കച്ചവടക്കാരന്‍ ഒരു സദാചാര സമ്മേളനം വിളിച്ചുകൂട്ടുന്നതിന് തുല്ല്യമാണിത്. – തേജസ്വി സൂര്യ പറഞ്ഞു. ശബരിമല പന്തളത്ത് വിശ്വാസികള്‍ സംഘടിപ്പിച്ച ‘ശബരിമല സംരക്ഷണ സംഗമ’ത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ധര്‍മ്മസാമ്രാജ്യം സ്ഥാപിക്കുന്നതിന്റെ തുടക്കമായി

കേരളത്തില്‍ ധര്‍മ്മസാമ്രാജ്യം സ്ഥാപിക്കുന്നതിന്റെ തുടക്കമാണ് വിശ്വാസികള്‍ സംഘടിപ്പിച്ച ഈ അയ്യപ്പ സംഗമമെന്നും തേജസ്വി സൂര്യ പറഞ്ഞു. കേരളത്തിലെ നിരീശ്വരവാദികളായ, ഹിന്ദു വിരുദ്ധ, കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ ആഗോള അയ്യപ്പ സംഗമം നടത്തിയത് അത്ഭുതപ്പെടുത്തുന്നു. ഇതിനേക്കാള്‍ വൈരുദ്ധ്യം നിറഞ്ഞ, കാപട്യം നിറഞ്ഞ മറ്റൊരു സംഭവമില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകള്‍ക്ക് മതം മനുഷ്യരെ മയക്കുന്ന കറുപ്പ്

കമ്മ്യൂണിസ്റ്റുകള്‍ക്ക് ദൈവത്തില്‍ വിശ്വാസമില്ല. കമ്മ്യൂണിസ്റ്റ് നേതാക്കളായ മാര്‍ക്സും സ്റ്റാലിനും ഏംഗല്‍സും പറഞ്ഞിരിക്കുന്നത് മതംമനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ്. ആളുകളുടെ ദൈവത്തിലുള്ള വിശ്വാസത്തെ നശിപ്പിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. പക്ഷെ ഇവിടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അയ്യപ്പ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നു. ഇവിടെ ഭക്തരേക്കാള്‍ കൂടുതല്‍ ഒഴിഞ്ഞ കസേരകളായിരുന്നു. – തേജസ്വി സൂര്യ പറഞ്ഞു.

ഹിന്ദുവിരുദ്ധരുടെ ത്രിമൂര്‍ത്തിസംഗമം നടത്താമായിരുന്നില്ലേ?

കേരളത്തിലെ പിണറായിവിജയനും തമിഴ്നാട്ടിലെ സ്റ്റാലിനും കര്‍ണ്ണാടകയിലെ സിദ്ധരാമയ്യയും ഹിന്ദു വിരുദ്ധ ത്രിമൂര്‍ത്തികളാണെന്ന് തേജസ്വി സൂര്യ. ആഗോള അയ്യപ്പസംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പിണറായി വിജയന്‍ ക്ഷണിച്ചതായുള്ള വാര്‍ത്തകള്‍ കണ്ടു. കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയേയും കൂടി ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാമായിരുന്നു. എങ്കില്‍ ഹിന്ദുവിരുദ്ധരുടെ ത്രിമൂര്‍ത്തി സമ്മേളനമാക്കി അതിനെ മാറ്റാമായിരുന്നു. ദക്ഷിണേന്ത്യയിലെ ഹിന്ദുക്കളുടെ ശാപമാണ്.ഈ ത്രിമൂര്‍ത്തികള്‍ – തേജസ്വി സൂര്യ പരിഹസിച്ചു.

കേരളത്തിലെ പിണറായി വിജയനും തമിഴ്നാട്ടിലെ സ്റ്റാലിനും കര്‍ണ്ണാടകയിലെ സിദ്ധരാമയ്യയും ധരിച്ചിരിക്കുന്നത് ഹിന്ദു വിരുദ്ധ മുഖംമൂടിയാണ്. അത് പിച്ചിച്ചീന്തണം. – തേജസ്വി സൂര്യ പറഞ്ഞു.

ധര്‍മ്മസ്ഥലയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ശബരിമലയെ നശിപ്പിക്കാന്‍ ശ്രമം

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം കണ്ടപ്പോള്‍ രണ്ട് മാസം മുന്‍പ് കര്‍ണ്ണാടകയില്‍ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ഓര്‍മ്മ വരുന്നത്. രണ്ട് മാസം മുന്‍പ് ഒരു യൂട്യൂബര്‍ ഒരു വീഡിയോയുമായി വന്നു. 1000 കൊലപാതകങ്ങള്‍ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയില്‍ നടന്നു എന്നായിരുന്നു ഈ യുട്യൂബറുടെ വാദം. അതിന് പിന്നാലെ ഒരു ശുചീകരണത്തൊഴിലാളി രംഗത്ത് വന്നു. താന്‍ ആയിരം മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്നാിയിരുന്നു ഇയാളുടെ അവകാശവാദം. അതിന് പിന്നാലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള 20-30 അഭിഭാഷകരുടെ സംഘം എത്തി. പിന്നാലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ആക്ടിവിസ്റ്റുകള്‍, ജേണലിസ്റ്റുകള്‍ എല്ലാവരും എത്തി. എല്ലാവരും വന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷെ സിദ്ധരാമയ്യ ആദ്യം സമ്മതിച്ചില്ല. അടുത്ത ദിവസം ഈ കമ്മ്യൂണിസ്റ്റുകള്‍ എന്താണ് ചെയ്തതെന്നറിയാമോ? അവര്‍ തൊട്ടടുത്ത ദിവസം കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. ഉടനെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ കേരളത്തിലും തമിഴ്നാട്ടിലും പ്രത്യേക അന്വേഷണസംഘത്തെ സ്ഥാപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കര്‍ണ്ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 16 ദിവസങ്ങള്‍ ഈ മുഖംമൂടി മനുഷ്യന്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിക്കാന്‍ തുടങ്ങി. ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. 17ാം ദിവസം ധര്‍മ്മസ്ഥലയിലേക്ക് തീര്‍ത്ഥാടകരായി ചെല്ലാനാണ് സിദ്ധരാമയ്യ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞത്. അപ്പോള്‍ ഇവരുടെ ലക്ഷ്യം? എന്താണ് ക്ഷേത്രങ്ങളെ നശിപ്പിക്കുക..

Tags: keralaAyyappa sangamamCommunistsTejaswi Surya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.