തിരുവനന്തപുരം: പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഗര്‍ഭിണിയാക്കിയ വിവാഹിതനെ കരമന പൊലീസ് ഇടുക്കിയില്‍ നിന്ന് അറസ്റ്റു ചെയ്തു. കോട്ടയം എരുമേലി സ്വദേശി അഖില്‍ ദാസ്തകറാണ്(24) ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് ആലപ്പുഴയില്‍ ഭാര്യയും കുഞ്ഞുമുണ്ട്. തിരുവനന്തപുരത്ത് ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തിരുന്ന അഖില്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് എറണാകുളത്ത് എത്തിച്ച് കഴുത്തില്‍ ചരട് കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിക്കുകയും തുടര്‍ന്ന് അഞ്ചുമാസത്തോളം പീഡിപ്പിക്കുകയുമായിരുന്നു.ഗര്‍ഭിണിയായതോടെ പെണ്‍കുട്ടിയെ തിരികെ വീട്ടില്‍ കൊണ്ടുവിട്ടു. വീട്ടുകാരുടെ പരാതിയിലാണ് ഇയാളെ
ഇടുക്കിയില്‍ നിന്ന് പൊലീസ് പിടികൂടിയത്.
















