തിരുവനന്തപുരം: സമരം ചെയ്ത് ആയുസ് തീരുമെന്ന അവസ്ഥയാണുള്ളതെന്നുംത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് ഏതെങ്കിലും മുന്നണിയുമായി യോജിച്ച് പോകണമെന്നുണ്ടെന്നും സി കെ ജാനു.
ഭാരതീയ ദ്രാവിഡ ജനതാ പാര്‍ട്ടിയില്‍ ലയിച്ച ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടിയെ സഹകരിപ്പിക്കാന്‍ തയ്യാറായി ചില പാര്‍ട്ടികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നുംഏതു മുന്നണിയെന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ജാനു പറയുന്നു, മുന്നണി സമവാക്യത്തില്‍ വരാതെ സമരം ചെയ്തു നടന്നാല്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല. എന്തെങ്കിലും ഒരു രാഷ്‌ട്രീയ ഇടപെടലാണ് ആളുകളുടെ പ്രശ്‌നത്തില്‍ ഉണ്ടാകേണ്ടത്.
തെരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫുമായി സഹകരിക്കാനുള്ള ശ്രമങ്ങളാണ് ജാനു നടത്തുന്നത്.















