തിരുവനന്തപുരം: കാട്ടാക്കട സ്വദേശിനി ഗായത്രിയെ കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ സഹപ്രവര്‍ത്തകനായിരുന്ന പ്രവീണിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും. 2022 മാര്‍ച്ച് അഞ്ചിനാണ് ഗായത്രിയെ കൊല്ലപ്പെട്ട നിലയില്‍ തമ്പാന്നൂരെ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്ന പ്രവീണ്‍ പ്രണയം നടിച്ച് ഗായത്രിയെ ശാരീരികമായി ഉപയോഗിക്കുകയും ക്‌ഷേത്രത്തില്‍ കൊണ്ടുപോയി താലികെട്ടിയെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്ത ശേഷം തഴയുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ബന്ധത്തില്‍ നിന്നും ഗായത്രി പിന്മാറില്ലെന്ന് ബോധ്യമായതോടെ പ്രവീണ്‍ സ്‌നേഹം നടിച്ച് ലോഡ്ജിലെത്തിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മണിക്കൂറുകള്‍ക്കകം പ്രവീണിനെ കസ്റ്റഡിയിലെടുത്ത പൊലീസ് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
















