ജെറുസലെം: തീവ്രവാദത്തിനും തീവ്രവാദികള്‍ക്കും സമ്മാനം കൊടുക്കേണ്ടതുണ്ടോ? പലസ്തീന്‍ എന്ന പേരില്‍ ഒരു രാഷ്‌ട്രം വേണമെന്ന് വാദിക്കുന്ന യുകെയോടും കാനഡയോടും പോര്‍ച്ചുഗലിനോടും നെതന്യാഹു ശക്തമായ മറുചോദ്യമാണ് ഉയര്‍ത്തുന്നത്. തീവ്രവാദത്തിന് സമ്മാനം കൊടുക്കാന്‍ ആവശ്യപ്പെടുകയാണോ നിങ്ങള്‍ എന്നതാണ് നെതന്യാഹു ചോദിക്കുന്നത്.
അതിന് തന്റെ ചങ്കില്‍ ജീവനുള്ളിടത്തോളം അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി വാദിക്കുന്നത്. “ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് പലസ്തീന്‍ രാഷ്‌ട്രമുണ്ടാകില്ല. തീവ്രവാദ രാഷ്‌ട്രങ്ങള്‍ക്ക് താന്‍ കടിഞ്ഞാണിട്ടു. അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. കൃത്യമായ രാഷ്‌ട്രീയ തന്ത്രങ്ങള്‍ പയറ്റിയും നിശ്ചയദാര്‍ഢ്യത്തോടെയുമാണ് തങ്ങള്‍ ഇത് നടപ്പിലാക്കിയത്. ജൂദിയയിലും സമാരിയയിലും ജൂത കുടിയേറ്റം തങ്ങള്‍ ഇരട്ടിയാക്കി. ഇത് തങ്ങള്‍ തുടരും” -നെതന്യാഹു പറഞ്ഞു.അതായത് ജൂതന്മാര്‍ കടന്നുകയറി ഗാസയുടെ വലിയൊരു ഭാഗം ഭാവിയില്‍ ഇസ്രയേലിന്റെ ഭാഗമാക്കി മാറ്റും എന്ന് തന്നെയാണ് നെതന്യാഹു നല്‍കുന്ന താക്കീത്.
മധ്യേഷ്യയിലെ പ്രശ്നം പരിഹരിക്കാന്‍ രണ്ട് രാജ്യങ്ങള്‍- ഇസ്രയേല്‍, പലസ്തീന്‍- എന്നീ രണ്ട് രാജ്യങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യമാണ് യുകെ ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന ഇസ്രയേല്‍ പറയുന്നത്. ഇപ്പോള്‍ യുഎസ് സന്ദര്‍ശനത്തിലാണ് നെതന്യാഹു. അവിടെ നിന്നും മടങ്ങി വന്ന് കഴിഞ്ഞാല്‍ ഗാസയില്‍ കൂടുതല്‍ മറുപടി നല്‍കുമെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കുന്നത്. യുഎസ് കൂടുതല്‍ ആയുധങ്ങള്‍ ഇസ്രയേലിന് നല്‍കുമെന്നും പറയുന്നു.
കഴിഞ്ഞ നാല് ദിവസത്തില്‍ ആറ് ഇസ്ലാമിക രാഷ്‌ട്രങ്ങളെയാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഹമാസ് തീവ്രവാദികളുമായി ബന്ധപ്പെടുന്ന, അവര്‍ക്ക് സഹായം നല‍്കുന്ന രാജ്യങ്ങളേയാണ് ഇസ്രയേല്‍ ആക്രമിക്കുന്നത്.
















