ന്യൂദല്‍ഹി: കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പോക്‌സോ നിയമപ്രകാരം ഇത്തരം പ്രവൃത്തി ലൈംഗിക അതിക്രമമാണെന്നും ജസ്റ്റിസുമാരായ അഹ്സനുദ്ദീന്‍ അമാനുള്ളയും ജോയമല്യ ബാഗ്ചിയും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ലൈംഗിക ഉദ്ദേശത്തോടെയുള്ള സ്പര്‍ശനം ബലാത്സംഗമായി കണക്കാക്കുമോ എന്നതിനെക്കുറിച്ച് വിവിധ കോടതികള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇക്കാര്യത്തിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്.
ബാലികയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചുവെന്ന കേസില്‍ ഛത്തീസ്ഗഡിലെ കോടതി പ്രതിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ബലാത്സംഗം, ലൈംഗിക അതിക്രമം എന്നിവ പോക്‌സോ നിയമത്തില്‍ പ്രത്യേകം നിര്‍വചിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
















