മലപ്പുറം: ഉണ്യാല്‍ അഴീക്കല്‍ കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്ക് കടലില്‍ നിന്നു പിച്ചളയില്‍ തീര്‍ത്ത നാഗവിഗ്രഹങ്ങള്‍ കിട്ടി. ഞായറാഴ്ച മീന്‍ പിടിക്കവെ പുതിയ കടപ്പുറത്തെ ചക്കച്ചന്റെ പുരക്കല്‍ റസാക്കിനാണ് രണ്ട് വിഗ്രഹങ്ങള്‍ കിട്ടിയത്.
മത്സ്യബന്ധനത്തിന് വല വീശിയപ്പോള്‍ പിച്ചള വിഗ്രഹങ്ങള്‍ വലയില്‍ കുടുങ്ങി. ചെറുതും വലുതുമായ വിഗ്രഹങ്ങള്‍ക്ക് അഞ്ച് കിലോഗ്രാമോളം തൂക്കം വരും.
വിഗ്രഹങ്ങള്‍ റസാക്ക് പൊലീസില്‍ ഏല്‍പ്പിച്ചു. വിഗ്രഹങ്ങള്‍ മോഷണം പോയതോ അല്ലെങ്കില്‍ കടലില്‍ ഉപേക്ഷിച്ചതോ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
















