കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായിരുന്ന അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എയര്‍ ആംബുലന്‍സ് മാര്‍ഗമാണ് വെല്ലൂരിലേക്ക് മാറ്റിയത്.പരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ രാജേഷ് കേശവ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നിലവില്‍ ന്യൂറോ റിഹാബിലിറ്റേഷന്‍ ചികിത്സ നല്‍കുന്നതിനാണ് അദ്ദേഹത്തെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഹൃദയാഘാതമാണ് സംഭവിച്ചതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ഡിസ്‌നി, സ്റ്റാര്‍, സണ്‍, സീ നെറ്റ്വര്‍ക്കുകള്‍ തുടങ്ങിയ പ്രമുഖ ചാനലുകളിലെ പരിപാടികളിലൂടെ ശ്രദ്ധേയനാണ് രാജേഷ് കേശവ്. സിനിമകളുടെ പ്രൊമോഷന്‍ ഇവന്റുകളിലും അദ്ദേഹം സജീവമായിരുന്നു.















