തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികനെ വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കേസില്‍ പാറശാല മുന്‍ എസ് എച്ച് ഒ അനില്‍കുമാറിന് ആശ്വാസം. ജാമ്യമില്ല വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് തിരുവനന്തപുരം അതിവേഗ കോടതി വ്യക്തമാക്കി.
എസ്എച്ച് ഒയുടെ വാഹനം തന്നെയാണ് വയോധികനെ ഇടിച്ചിട്ടത് എന്നതിന് തെളിവുകള്‍ ഇല്ല. സംഭവത്തില്‍ സാക്ഷി മൊഴികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലെന്ന് കണ്ടെത്തിയ കോടതി പൊലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും പറഞ്ഞു.
സംഭവത്തില്‍ അനില്‍കുമാറിനെ ദക്ഷിണ മേഖല ഐ ജി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.കിളിമാനൂര്‍ പൊലീസ് അനില്‍കുമാറിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കിളിമാനൂരില്‍ വെച്ച് സംഭവം ഉണ്ടായത്.
അപകടത്തില്‍ കിളിമാനൂര്‍ സ്വദേശി രാജന്‍ (59) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ രക്തം വാര്‍ന്ന് കിടന്നാണ് മരിച്ചത്.















