Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘ജോര്‍ജുകുട്ടിയുടെ കുടുംബത്തിനുണ്ടായ മാറ്റങ്ങൾ എന്ത്?’; ദൃശ്യം 3 ചിത്രീകരണത്തിന് തുടക്കം, പൂജാ ചടങ്ങുകളിൽ പങ്കെടുത്ത് മോഹൻ ലാൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 12:20 pm IST
in Mollywood, Entertainment

കൊച്ചി: ജീത്തു ജോസഫ് സംവിധായകനായ മോഹൻലാൽ ചിത്രം ദൃശ്യം 3 സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. എറണാകുളം പൂത്തോട്ട ലോ കോളേജിലാണ് ചിത്രീകരണം തുടങ്ങുന്നത്. സിനിമയുടെ പൂജയിൽ മോഹൻലാൽ പങ്കെടുത്തു. ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

‘ജോര്‍ജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കേണ്ട’, എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മോഹന്‍ലാല്‍ തമാശരൂപേണ പ്രതികരിച്ചത്. ‘ഈ ആകാംക്ഷയാണ് ‘ദൃശ്യ’ത്തിന്റെ സവിശേഷത. കഥ പറയല്ലേ എന്ന് സംവിധായകന്‍ എന്നോട് പറഞ്ഞു, അതുകൊണ്ട് പറയാന്‍ പറ്റില്ല’- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘ദൃശ്യം 3 ചിത്രീകരണം തുടങ്ങുകയാണ്. ഈ സിനിമ ഒരു തടസ്സവും കൂടാതെ ഷൂട്ടിങ് നടക്കണേ, ചിത്രം ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് ആയി മാറണേ എന്നാണ് ഓരോ പൂജാ ചടങ്ങിലും മനസുകൊണ്ട് പ്രാര്‍ഥിക്കുന്നത്. അതുപോലെ ഞാന്‍ ഇന്നും പ്രാര്‍ഥിക്കുന്നു. ദൃശ്യം ഒന്നും രണ്ടും മനസ്സിലേറ്റിയ പ്രേക്ഷകര്‍ മൂന്നും മനസ്സിലേറ്റി നടക്കട്ടേയെന്നാണ് പ്രാര്‍ഥന’, മോഹന്‍ലാല്‍ പറഞ്ഞു.

ജോർജുകുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളേക്കാൾ ഉയർന്ന ചിത്രമാണ് ദൃശ്യം 3 എന്ന് ചിന്തിക്കേണ്ടതില്ല. നാലര വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളാകും സിനിമയിലുണ്ടാകുകയെന്നും ജീത്തു പറഞ്ഞു.

ദൃശ്യം, ദൃശ്യം 2 സിനിമകൾ സാമ്പത്തികമായും അല്ലാതെയും വലിയ വിജയമായിരുന്നു. വർഷങ്ങളോളം സംവിധായകനുമായി സംസാരിച്ചാണ് ദൃശ്യം 3ലേക്ക് എത്തിയതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച സമയത്ത് ദൃശ്യം 3 ഷൂട്ടിങ് ആരംഭിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ‘ഈ സമയവും ദിവസവും ഞങ്ങള്‍ക്ക് ഏറ്റവും മറക്കാന്‍ പറ്റാത്തതാണ്. മോഹന്‍ലാല്‍ സാറിന് ഇത്രയും വലിയ അംഗീകാരം കിട്ടി. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായാണ് ഞാന്‍ കാണുന്നത്’- അദ്ദേഹം പറഞ്ഞു.

‘ഒന്നിച്ചുള്ള യാത്ര, മോഹന്‍ലാല്‍ സാറിന്റെ കൂടെ ചേര്‍ന്നുനിന്ന് ഇത്രയും വര്‍ഷം ജീവിക്കാന്‍ സാധിച്ചു എന്ന് പറയുന്നതുതന്നെ എന്നെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ളതാണ്. മലയാള ഭാഷയ്‌ക്ക് അഭിമാനിക്കാവുന്ന സമയമാണ്. ‘ദൃശ്യം 3′ ഏറ്റവും പ്രിയ്യപ്പെട്ടതാണ്. ഈ സമയത്ത് അത് തുടങ്ങാന്‍ കഴിയുന്നു എന്നത് ഏറ്റവും വലിയ സന്തോഷം തരുന്ന കാര്യമാണ്’- ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.

Tags: drishyam 3Poothota Law CollegeShooting@MohanlalpoojaErnakulamJeethu Joseph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കഷ്ടകാലത്തിന് എതിരെ വന്നത് മോഹന്‍ലാല്‍, അല്ലെങ്കില്‍ കലാഭവൻ മണിക്ക് !

Entertainment

എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ,മോഹൻലാൽ

Kerala

മോദിജി എനിക്ക് ബോധഗയയിലെ ശാന്തിപോലെ, ആ സ്‌നേഹം അനുഭവിക്കുകയാണ്; മോഹൻലാൽ

Entertainment

തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിന്റെ അണിയറയിൽ (L366 )

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.