തിരുവനന്തപുരം: കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. പാലോട് – മങ്കയം പമ്പ് ഹൗസിന് സമീപമുളള തോട്ടത്തിലും ആറ്റിലുമായാണ് 13 കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടത്തിയത്.
പിആര്‍ടി സംഘം കുരങ്ങുകളുടെ ജഡം പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലെത്തിച്ചു. വായില്‍ നിന്ന് നുരയും പതയും വന്ന് അവശ നിലയിലും കുരങ്ങന്മാരെ കണ്ടെത്തി.പോസ്റ്റ്‌മോര്‍ട്ടത്തിലെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ എന്ന് അധികൃതര്‍ പറഞ്ഞു.
പ്രദേശത്ത് കുരങ്ങ്ശല്യം രൂക്ഷമായതിനാല്‍ ആരെങ്കിലും വിഷംവെച്ചതാണോ എന്തെങ്കിലും അസുഖം വന്ന് ചത്തതാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ലെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
















