വയനാട്: വാഹന പരിശോധനക്കിടെ കുഴല്‍പണം പിടിച്ച കേസില്‍ നടപടിക്രമം പാലിക്കാതിരുന്ന പൊാലീസുകാര്‍ക്കെതിരെ കേസ്. വയനാട് വൈത്തിരി എസ്എച്ച്ഒ,മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കവര്‍ച്ചയ്‌ക്കും കുഴല്‍പണം കടത്തിയവരെ മര്‍ദിച്ചതിനുമാണ് കേസ്.
എസ്എച്ച്ഒ കെ. അനില്‍കുമാര്‍, ഉദ്യോഗസ്ഥരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവര്‍ക്കെതിരെയാണ് കേസ്.നേരത്തെ ജില്ല പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വയനാട് വൈത്തിരിക്കടുത്ത് ചേലോട് നിന്നുമാണ് രണ്ട് യുവാക്കളില്‍നിന്ന് കുഴല്‍പ്പണം പിടിച്ചത്. മലപ്പുറം സ്വദേശികളായ ഇവരില്‍ നിന്ന് 3,30,000 രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. ഇത് കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ല എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
വയനാട് എസ്പി ആണ് അന്വേഷണം നടത്തിയത്. ഉത്തരമേഖല ഐജി ആണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.
















