ആലപ്പുഴ: കെട്ടുകാഴ്ച നിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് തൊഴിലാളി മരിച്ചു. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം.
കായംകുളത്തുണ്ടായ അപകടത്തില്‍ കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയില്‍ രവീന്ദ്രന്‍ (52) ആണ് മരിച്ചത്. കായംകുളം ടെക്‌സമോ ജംഗ്ഷനില്‍ ചിറക്കടവത്ത് ഓച്ചിറ ഇരുപത്തി എട്ടാം ഓണ ഉത്സവത്തിനു കൊണ്ടുപോകാനുള്ള കെട്ടുകാഴ്ചയുടെ നിര്‍മാണം നടക്കവെയാണ് അപകടം.
ഉടന്‍ തന്നെ രവീന്ദ്രനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തിരുവല്ലയില്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
















