തിരുവനന്തപുരം: പിണറായിയുടേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കപടഭക്തിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതുവരെ ഒന്നും ചെയ്യാതെ തെരഞ്ഞെടുപ്പായപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ഭക്തര്‍ക്ക് അറിയാം. ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെപ്പോലെയാണ്.
സംഗമം ദേവസ്വം പ്രസിഡന്റിന്റേതാണെന്നാണ് പറച്ചില്‍. എന്നാല്‍ പ്രചാരണ ബോര്‍ഡില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണ് നിറഞ്ഞു നില്‍ക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.
















