തിരുവനന്തപുരം: മാധ്യമങ്ങളില്‍ കണ്ടതല്ലാതെ അര്‍ബന്‍ ബാങ്കിലെ സാമ്പത്തിക ബാധ്യത തീര്‍ത്തുതരാമെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് അറിയിച്ചിട്ടില്ലെന്ന് എന്‍ എം വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞു. മാധ്യമങ്ങളിലൂടെ മാത്രമാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം കണ്ടത്.
സെപ്റ്റംബര്‍ 30 നുള്ളില്‍ ബാധ്യത തീര്‍ക്കാത്തപക്ഷം ഒക്ടോബര്‍ 2 ന് ഡിസിസിക്ക് മുന്‍പില്‍ സത്യഗ്രഹം ഇരിക്കും. എന്‍ എം വിജയന് വന്ന ബാധ്യത പാര്‍ട്ടിക്കുവേണ്ടിയാണെന്നും അത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതുപോലെ തങ്ങളുടെ കുടുംബത്തിന്‌റെ ബാധ്യതയല്ലെന്നും പത്മജ പറഞ്ഞു.
















