കോട്ടയം: പാലാ നഗരസഭാ 13-ാം വാര്‍ഡ് കൗണ്‍സിലറും മരാമത്തുകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണുമായ ആര്‍ സന്ധ്യയെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും അയോഗ്യയാക്കി. കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം തുടര്‍ച്ചയായി നഗരസഭാ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി.
വിദേശത്ത് പോകുന്നതിനാല്‍ 2024 സെപ്തംബര്‍ 4 മുതല്‍ 2024 ഡിസംബര്‍ 4 വരെ സന്ധ്യ അവധിയെടുത്തിരുന്നു. തുടര്‍ന്ന് 2025 മേയ് വരെയും അപേക്ഷയെത്തുടര്‍ന്ന് അവധി അനുവദിച്ചു. എന്നാല്‍ അതിനുശേഷം നടന്ന നഗരസഭാ കൗണ്‍സില്‍ മീറ്റിംഗുകളിലും സന്ധ്യ പങ്കെടുത്തില്ല. ഇതോടെയാണ് കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് അയോഗ്യയാക്കിയത്.
യു.കെയിലുള്ള സന്ധ്യയുടെ ഭര്‍ത്താവ് വിനുകുമാര്‍ അവിടെ വച്ച് അടുത്തിടെ മരിച്ചിരുന്നു.
















