കൊച്ചി: ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു. എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് സംഭവം.
രവിപുരത്തെ എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അക്രമം ഉണ്ടായത്.കുത്തേറ്റ അഭിനിജോ (19) യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സീനിയര്‍ വിദ്യാര്‍ഥികളുമായി ഉണ്ടായ തകര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന. അഭിനിജോയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
















