കോട്ടയം: ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ ഇടനിലക്കാരനായ യുവാവ് പിടിയില്‍. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ഗോബിഷ് കെ.പി(36)ആണ് അറസ്റ്റിലായത്. ഫിന്‍ബ്രിഡ്ജ് ക്യാപിറ്റല്‍ എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ അമിത ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ചങ്ങനാശ്ശേരി സ്വദേശിയില്‍ നിന്ന് ഒരു കോടി 6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വിശദമായ ചോദ്യം ചെയ്യലില്‍ ഒരു ലക്ഷം രൂപയ്‌ക്ക് ആയിരം രൂപ കമ്മീഷന്‍ നിരക്കില്‍ അക്കൗണ്ട് വാടകയ്‌ക്ക് നല്‍കിയതാണെന്നും അക്കൗണ്ടില്‍ പണം വന്നാല്‍ ഉടന്‍ വിവരം തട്ടിപ്പുകാരെ അറിയിക്കുകയും പണം കൈമാറുകയുമായിരുന്നെന്ന് പ്രതി പറയുന്നു.
തട്ടിയെടുത്ത പണം പലവ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി അന്വേഷണത്തില്‍
കണ്ടെത്തി.
















