കോഴിക്കോട് : മകള്‍ക്കും പേരക്കുട്ടിക്കും ഒപ്പം സ്റ്റാന്‍ഡില്‍ എത്തിയ മഹിളാ കോണ്‍ഗ്രസ് നേതാവ് ബസിടിച്ചു മരിച്ചു. അടക്കാതെരു സ്വദേശി കിഴക്കേ താമരന്റവിട പുഷ്പ വല്ലി(65) യാണ് മരിച്ചത്. വടകര പുതിയ സ്റ്റാന്‍ഡിലാണ് അപകടമുണ്ടായത്. ബസിടിച്ച് വീണ പുഷ്പ വല്ലിയുടെ കാലിലൂടെ പിന്‍ ചക്രം കയറിയിറങ്ങി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിച്ചു. കണ്ണൂര്‍ ഭാഗത്തേക്ക് പോവാനായി എത്തിയതായിരുന്നു മഹിളാ കോണ്‍ഗ്രസ് നേതാവും മുന്‍മുനിസിപ്പല്‍ കൗണ്‍സിലറുമായ പുഷ്പവല്ലി.
















