തിരുവനന്തപുരം: എകെജി സെന്റര്‍ ഭൂമി തര്‍ക്കത്തില്‍ സിപിഎമ്മിന് നോട്ടീസയച്ച് സുപ്രീം കോടതി. പുതുതായി പണിത എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലമാണ് തര്‍ക്കത്തിലുള്ളത്. ജസ്റ്റിസ് മന്‍മോഹന്‍ , ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിഷയത്തില്‍ ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് സിപിഎമ്മിനോട് നിര്‍ദേശിച്ചു. ഭൂമിയുടെ ആദ്യ ഉടമയായ പോത്തന്‍ കുടുംബം ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനില്‍ നിന്നെടുത്ത വായ്‌പയുടെ തിരിച്ചടവ് മുടങ്ങി ജപ്തിയിലേക്കു നീങ്ങിയതോടെ താനും സുഹൃത്തും ചേര്‍ന്ന് അത് വാങ്ങുകയായിരുന്നുവെന്നാണ് എഎസ്ആര്‍ഒ ശാസ്ത്രജ്ഞയായ ഇന്ദു പറയുന്നത്. സ്ഥലം തങ്ങളുടെ കൈവശത്തിലിരിക്കെ വായ്‌പാത്തുക തിരിച്ചുപിടിക്കാനായി തിരുവനന്തപുരം കോടതി അത് ലേലം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ദു സുപ്രീം കോടതിയെ സമീപിച്ചത്.
















